Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനളിനി നെറ്റോക്കെതിരെ...

നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി
cancel

തിരുവനന്തപുരം: ആഭ്യന്തര, വിജിലൻസ്​ വകുപ്പ്​ അഡീഷനൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ  സെക്രട്ടറിയുമായ നളിനി നെറ്റോക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിൽ ഹരജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടിയെന്നാണ്​ ഹരജിയിലെ ആരോപണം.

മുൻ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ടുണ്ടാക്കി മുഖ്യമന്ത്രിക്ക് കൈമാറിയെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ റിപ്പോര്‍ട്ട് നളിനി നെറ്റോ പൂഴ്ത്തിയെന്നുമാണ്​ ഹരജിയിലെ ആരോപണം. അഭിഭാഷകനുമായ സതീഷ് ബസന്താണ് ഹര്‍ജി സമര്‍പ്പിച്ചത്.  ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് നിലപാടറിയിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

Show Full Article
TAGS:nalini netto 
News Summary - vigilace enquiry sought against nalini netto
Next Story