വിവാഹ റജിസ്ട്രേഷന് വീഡിയോ കോണ്‍ഫറന്‍സിംഗ് മതിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങൾ വിഡിയോ കോണ്‍ഫറന്‍സിങ് വഴി പൂര്‍ത്തിയാക്കാമെന്ന് ഹൈകോടതി. അപേക്ഷകര്‍ രജിസ്ട്രാർക്ക് മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്ബന്ധമില്ലെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾബെഞ്ചിെൻറ ഉത്തരവ്.
പ്രാദേശിക രജിസ്ട്രാര്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിന് സൗകര്യമില്ലെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കണം. എന്നിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനുവദിക്കണം. ദമ്പതികളുടെ മുക്ത്യാറുള്ളയാള്ക്ക് വിവാഹ രജിസ്ട്രേഷന് രേഖകളില്‍ ഒപ്പിടാമെന്നും വിവാഹത്തിെൻറ ഉറപ്പ് വിഡിയോ കോണ്‍ഫറന്‍സിലൂടെ നേടാമെന്നും കോടതി വ്യക്തമാക്കി. മതാചാര പ്രകാരം നേരേത്ത വിവാഹിതരായെങ്കിലും അമേരിക്കയിലെത്തി വിസ മാറ്റത്തിന് ശ്രമിക്കുേമ്പാൾ ഇന്ത്യയിൽ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്ന പ്രദീപ് -ബെറിൽ ദമ്പതികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. 2000ല്‍ കടവൂരിലെ ക്രിസ്ത്യന്‍ പള്ളിയിലായിരുന്നു വിവാഹം.
ഐ.എസ്.ആർ.ഒ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി പ്രദീപിന് എൽ വൺ വിസയും ഭാര്യക്കും മകനും താൽക്കാലികമായ എല്‍ ടു വിസയുമാണുണ്ടായിരുന്നത്. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ചപ്പോൾ സ്ഥിരം വിസയില്ലാത്തവർ പുറത്തുപോകേണ്ട അവസ്ഥ വന്നു. സ്ഥിരം വിസക്ക് അപേക്ഷിക്കാൻ ഭാര്യ-ഭര്‍തൃബന്ധം തെളിയിക്കാന്‍ മാതൃരാജ്യത്തെ അധികൃതരുടെ വിവാഹ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഭാര്യയുടെ പിതാവിന് നല്കിയ മുക്ത്യാര്‍ പ്രകാരം സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കി.
നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് രജിസ്ട്രാർ നിലപാെടടുത്തു. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്. മാറുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച് നിയമങ്ങളും മാറണമെന്ന് കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
