കേരള പൊലീസിെൻറ വിഡിയോ ഗാനം 'കാവലായ്' വൈറൽ
text_fieldsതിരുവനന്തപുരം: കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പൊലീസ് സ്മൃതിദിന വിഡിയോ ഗാനം 'കാവലായ്' വൈറലാകുന്നു.
കര്‍ത്തവ്യനിര്‍വഹണത്തിനിടെ മരണപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പൊലീസ് സ്മൃതിദിനമായ 21നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗാനം പ്രകാശനം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്, ശശി തരൂര്‍ എം.പി, ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്, ദുല്‍ഖര്‍ സല്മാന്, മഞ്ജു വാര്യര്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, പ്രിയ ലാല്‍, ഉണ്ണിമുകുന്ദന്, അജു വര്‍ഗീസ്, സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവ് എന്നിവര്‍ തത്സമയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഗാനം റിലീസ് ചെയ്തിരുന്നു.
ഇതിനകം ആറു ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് വിഡിയോ തയാറാക്കിയത്.