രാവിലെ കഴിക്കാൻ ചോറ്, ഒപ്പം മുളകുപൊടിയും ഉപ്പും; സംഭവം തെലങ്കാന എം.ജി സർവകലാശാല ഹോസ്റ്റലിൽ, വിവാദം
text_fieldsഹൈദരാബാദ്: ചെലങ്കാനയിലെ മഹാത്മഗാന്ധി സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് കഴിക്കാൻ ചോറും ഉപ്പും മുളകുപൊടിയും വിളമ്പിയതായി പരാതി. പ്രഭാതഭക്ഷണത്തിനാണ് ചോറും മുളകുപൊടിയും വിളമ്പിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്.
നൽഗൊണ്ടയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ചോറും മുളകുപൊടിയും നൽകിയത്. കുട്ടികൾ പ്ലേറ്റുകളുമായി വരിനിന്ന് ഭക്ഷണം വാങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, ചോറും മുളകുപൊടിയും വിളമ്പിയത് ഹോസ്റ്റൽ അധികൃതർ നിഷേധിച്ചു. അന്നേദിവസം ഇഡ്ഡലിയാണ് വിളമ്പിയതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.
സംഭവത്തിൽ വിമർശനവുമായി ബി.ആർ.എസ് രംഗത്തെത്തി. കോൺഗ്രസ് സർക്കാറിന്‍റെ വീഴ്ചയും കെടുകാര്യസ്ഥതയുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ബി.ആർ.എസ് എം.എൽ.എ കെ.ടി. രാമറാവു ആരോപിച്ചു.
സംഭവത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ പ്രഫ. അൽത്താഫ് ഹുസൈൻ നിർദേശിച്ചു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് അദ്ദേഹം പ്രതിഷേധവുമായെത്തിയ വിദ്യാർഥി സംഘടനകൾക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

