ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വിഡിയോ കോൺഫറൻസ്
text_fieldsകൊച്ചി: പ്രതികളെ കോടതിയിൽ ഹാജരാക്കുേമ്പാൾ ചാടിപ്പോകുമെന്ന പേടി ഇനി വേണ്ട. ജയി ലുകളെയും കോടതികളെയും ബന്ധിപ്പിച്ച് വിഡിയോ കോൺഫറൻസ് സംവിധാനം വരുന്നു. സംസ്ഥാ നത്തെ 53 ജയിലിലെ 87 സ്റ്റുഡിയോകളെയും 372 കോടതിയെയുമാണ് ഈ സംവിധാനം വഴി ബന്ധിപ്പിക്കുക. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 136 കോടതിയെയും 14 ജയിലിലെ 38 സ്റ്റുഡിയോകളെയും ബന്ധിപ്പിച്ച് 174 ലൊക്കേഷൻ പ്രവർത്തനക്ഷമമായിട്ടുണ്ട്.
ആദ്യഘട്ട ഉദ്ഘാടനം വെള്ളിയാഴ്ച ഹൈകോടതി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മധ്യമേഖല ഡി.ഐ.ജി സാം തകേരിയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം യഥാക്രമം 28, 31 തീയതികളിലാണ്.
വിഡിയോ കോൺഫറൻസ് സംവിധാനം പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ദിേനന തടവുകാർക്ക് അകമ്പടി പോകുന്ന 600 മുതൽ 800 വരെ പൊലീസുകാരുടെ സേവനം പൊലീസ് വകുപ്പിന് തിരികെ ലഭിക്കുമെന്നാണ് പദ്ധതിയുടെ പ്രധാന ഗുണം.
കോടതികളിൽ കൊണ്ടുപോകുന്ന തടവുകാർക്ക് ബത്ത ഇനത്തിൽ പ്രതിവർഷം ചെലവാകുന്ന 30 ലക്ഷത്തോളം രൂപ ലാഭിക്കുകയും ചെയ്യാം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരുപദ്ധതി.
തടവുകാരുടെ റിമാൻഡ് നീട്ടുന്നതിന് വേണ്ടിയാണ് നിലവിൽ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളതെങ്കിലും ഭാവിയിൽ കേസുകളുടെ വിചാരണകൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. കെൽട്രോൺ, ബി.എസ്.എൻ.എൽ, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ എന്നിവരാണ് സാങ്കേതികസഹായം നൽകുന്നത്. 24 േകാടിയാണ് പദ്ധതിയുടെ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
