Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala police
cancel
Homechevron_rightNewschevron_rightKeralachevron_rightബറ്റാലിയൻ ഉദ്യോഗസ്ഥരെ...

ബറ്റാലിയൻ ഉദ്യോഗസ്ഥരെ തെരുവുനായ്​ക്കളായി ഉപമിച്ച്​ വിഡിയോ; മൂന്ന്​ പൊലീസുകാർക്കെതിരെ അന്വേഷണം

text_fields
bookmark_border

തിരുവനന്തപുരം: പൊലീസ്​ ബറ്റാലിയൻ ഉദ്യോഗസ്ഥരെ തെരുവുനായ്​ക്കളോട്​ ഉപമിച്ച്​ വിഡിയോ ചിത്രീകരിച്ച്​ ​പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന്​ പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. നാലു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാൻ തിരുവനന്തപുരം റേഞ്ച്​ ​െഎ.ജി ഹർഷിത അട്ടല്ലൂരി കൊല്ലം സിറ്റി വെസ്​റ്റ്​ സ്​റ്റേഷൻ എസ്​.എച്ച്​.ഒക്ക്​​ നിർദേശം നൽകി.

കൊല്ലം സിറ്റി എ.ആറിൽ വർക്കിങ്​ അറേഞ്ച്​മെൻറിൽ ജോലി ചെയ്യുന്ന സി.പി.ഒ ശ്രീജിത്ത്​​, ഗ്രേഡ്​ എ.എസ്​.​െഎ ചന്ദ്രബാബു, ഡ്രൈവർ സി.പി.ഒ വിനോദ്​ എന്നിവർക്കെതിരെ ആംഡ്​ പൊലീസ്​ ബറ്റാലിയൻ ഡി.​െഎ.ജിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ്​ അന്വേഷണം. കൊല്ലം സിറ്റി പൊലീസിലെ ചില ഒാഫിസർമാർ 'കാവൽ കരുനാഗപ്പള്ളി' എന്ന പേരിൽ വിഡിയോ നിർമിച്ച്​​ വാട്​സ്​ആപ്പിലൂടെ പ്രചരിപ്പിച്ചെന്നും അതിൽ​​ സേനാംഗങ്ങളെ തെരുവുനായ്​ക്കളായി ഉപമിച്ചെന്നുമാണ്​ റിപ്പോർട്ട്​.

പട്രോളിങ്​ ഡ്യൂട്ടിക്ക്​ പോകുകയായിരുന്ന പൊലീസ്​ സംഘം ഒരു വീടിന്​ മുന്നിൽ വലിയൊരു തെരുവുനായ്​ക്കൂട്ടത്തെ കാണുന്നു. ആ നായ്​ക്കളെ ബറ്റാലിയൻ അംഗങ്ങളെ വിവിധയിടങ്ങളിൽ ഡ്യൂട്ടിക്ക്​ നിയോഗിക്കുന്നത​്​ പോലെയായിരുന്നു വിഡിയോ.

കൊല്ലം സിറ്റി സ്​പെഷൽ ബ്രാഞ്ച്​ എ.സി മുഖേന നടത്തിയ അന്വേഷണത്തിൽ ആരോപണവിധേയരായ മൂന്ന്​ ഉദ്യോഗസ്ഥരാണ്​ വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതെന്ന്​ കണ്ടെത്തി. ഉദ്യോഗസ്ഥരുടേത്​ ഗുരു​തര കുറ്റമാണെന്നും മാപ്പർഹിക്കാത്തതാണെന്നുമാണ്​ ഡി.​െഎ.ജിയുടെ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - Video comparing battalion officers to street dogs; Investigation against three policemen
Next Story