Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈദേകം: കണക്കുകൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നിർദേശം
text_fieldsbookmark_border
കണ്ണൂര്‍: മൊറാഴയിലെ വൈദേകം ആയുർവേദ റിസോര്‍ട്ട് അധികൃതരോട് ടി.ഡി.എസ് സംബന്ധിച്ച കണക്കുകള്‍ അടുത്ത തിങ്കളാഴ്ച ഹാജരാക്കാന്‍ ആദായനികുതി വകുപ്പിന്റെ നിർദേശം. മാർച്ച് രണ്ടിന് ആദായനികുതി വകുപ്പ് റിസോർട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയതിനു പിന്നാലെയാണ് കണക്കുകൾ ഹാജരാക്കാൻ നിർദേശിച്ചത്.
ഇത് രണ്ടാം തവണയാണ് റിസോര്‍ട്ട് അധികൃതർക്ക് ടി.ഡി.എസ് വിഭാഗം നോട്ടീസ് നല്‍കിയത്. കണക്കുകൾ എല്ലാം നൽകുമെന്നും പഴയ ടി.ഡി.എസ് ഇപ്പോൾ നൽകാത്തത് സംബന്ധിച്ച ആശയക്കുഴപ്പം മാത്രമാണുള്ളതെന്നും റിസോർട്ട് സി.ഇ.ഒ തോമസ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Next Story

