Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിപ്റ്റോ കറൻസി...

ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്​: കൂടുതൽ പേർ പരാതിയുമായി രംഗത്ത്​

text_fields
bookmark_border
ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്​: കൂടുതൽ പേർ പരാതിയുമായി രംഗത്ത്​
cancel
camera_alt

മോറിസ് കോയിൻ നിക്ഷേപ തട്ടിപ്പിനിരയായവർ പരാതിയുമായി പൂക്കോട്ടുംപാടം പൊലീസ് സ്​റ്റേഷനിലെത്തിയപ്പോൾ

പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ പേരിൽ പണം നിക്ഷേപിച്ച്​ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്​. ലോങ്​ റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡി നിഷാദ് കിളിയിടുക്കിലി​െൻറ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള വീട്ടിൽ നിക്ഷേപകർ എത്തിയത്​ ബഹളത്തിനിടയാക്കി. കാസർകോട്​, കോഴിക്കോട്, കൊണ്ടോട്ടി, വഴിക്കടവ് എന്നിവിടങ്ങളിൽനിന്നായി 35ഓളം പേരാണ് സംഘടിച്ചെത്തിയത്. ഇവരിൽ 10 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.

തോട്ടക്കരയിലെ വീട്ടിലെത്തിയവർ ആദ്യം നിഷാദിനെ കാണണമെന്ന് ബന്ധുക്കളോട് അവശ്യപ്പെട്ടു. ചെറിയ തോതിൽ വാക്​തർക്കവുണ്ടായി. പിന്നീട് പൊലീസെത്തി ഇവരെ പൂ​േക്കാട്ടുംപാടം സ്​റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെനിന്ന്​ അഡീഷനൽ എസ്.ഐ ഒ.കെ. വേണുവുമായി നടത്തിയ ചർച്ചയിൽ നിരവധി പരാതികളാണ് ഇവർ ഉന്നയിച്ചത്. സ്വത്തുക്കൾ വിറ്റും പണയംവെച്ചുമാണ് പലരും അമിതലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയിട്ടുള്ളത്.

നിക്ഷേപിച്ച ശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുള്ളതെന്നും പണം നഷ്​ടപ്പെട്ടതു കാരണം പലരും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാർ പറയുന്നു. അതത് പൊലീസ് സ്​റ്റേഷനുകളിൽ പരാതി നൽകണമെന്നും കേസ് മലപ്പുറം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്നും വിവരങ്ങൾ ലഭിക്കാൻ അവരുമായി ബന്ധപ്പെടണമെന്നും പൊലീസ് പരാതിക്കാരെ ബോധ്യപ്പെടുത്തി. ഇവരിൽനിന്ന്​ പ്രാഥമിക വിവരങ്ങൾ പൂക്കോട്ടുംപാടം പൊലീസ് ശേഖരിച്ചു. 15ഓളം പേരാണ് വിവരങ്ങൾ നൽകാൻ തയാറായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cryptocurrencyMorris Coin Investment fraud
News Summary - victims of investment scam complains
Next Story