Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിക്​ടേഴ്​സ്​ ചാനലിൽ ക്ലാസെടുത്ത അധ്യാപകൻ തോട്ടിൽവീണ് മരിച്ച നിലയിൽ

text_fields
bookmark_border
binu-kumar-06-06-2020
cancel

തിരുവനന്തപുരം: വിക്​ടേഴ്​സ്​ ചാനലിൽ യു.പി സ്​കൂൾ വിദ്യാർഥികൾക്കായി ക്ലാസെടുത്ത അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ഗവണ്‍മ​െൻറ്​ യു.പി സ്കൂളിലെ ഗണിത ശാസ്​ത്ര അധ്യാപകൻ നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശി ജി. ബിനുകുമാറിനെ(44) ആണ് തോട്ടിൽവീണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാണെന്നാണ് കരുതുന്നത്​. പാലോട് ആശുപത്രി ജങ്​ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്ലില്‍ ഏഴാം ക്ലാസിലെ വിദ്യാർഥികൾക്കായായിരുന്നു ബിനുകുമാര്‍ ക്ലാസ് എടുത്തത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - victers channel teacher binukumar found dead -kerala news
Next Story