ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു
text_fieldsകൊച്ചി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്‍റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. മഴ മൂലം ഹെലികോപ്ടർ ഇറക്കാനാവാത്തതിനാൽ തിരിച്ചുവിടുകയായിരുന്നു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറക്കാനാണ് ശ്രമിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം സാധിച്ചില്ല. ജില്ലാ ഭരണകൂടം ഗുരുവായൂർ തുടരുകയാണ്.
ഉപരാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ എട്ട് മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ഏഴുമുതല്‍ എട്ടുവരെ ബോള്‍ഗാട്ടി, ഹൈകോടതി ജങ്ഷന്‍, ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, എം.ജി റോഡ്, നേവല്‍ ബേസ് എന്നിവിടങ്ങളിലും രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്.സി.എം.എസ് മുതല്‍ കളമശേരി എച്ച്എംടി, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് തോഷിബ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് റോഡ്, കളമശേരി നുവാല്‍സ് വരെ കര്‍ശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

