തദ്ദേശീയ വിമാനവാഹിനി വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്ട്രപതി
text_fieldsകൊച്ചി: കൊച്ചിൻ ഷിപ്യാഡിൽ അന്തിമ നിർമാണഘട്ടത്തിലായ തദ്ദേശീയ വിമാനവാഹിനി വിക്രാന്ത് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സന്ദർശിച്ചു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷ ഭാഗമായി ആഗസ്റ്റിനുമുമ്പ് വിമാനവാഹിനി നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഉപരാഷ്ട്രപതിക്ക് കപ്പൽശാല അധികൃതർ കൈമാറി. സ്വയംപര്യാപ്തതക്കുള്ള നമ്മുടെ പരിശ്രമങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് ഇതെന്ന് ഉപരാഷ്ട്രപ്രതി പ്രകീർത്തിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആന്‍റണി ജോർജ്, കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡ് സി.എം.ഡി മധു എസ്. നായർ, നാവികസേനയിലെയും കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിലെയും ഉന്നത ഉദ്യോഗസ്ഥർ ഉപരാഷ്ട്രപതിയെ അനുഗമിച്ചു. നേരത്തെ ഉപരാഷ്ട്രപതിയോടുള്ള ആദരസൂചകമായി ഇന്ത്യൻ നാവികസേന കപ്പലായ ഗരുഡയിൽ 100 സേന അംഗങ്ങളുടെ പ്രത്യേക പരേഡ് നടന്നിരുന്നു. തദ്ദേശീയമായി യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള കഴിവ് സ്വായത്തമാക്കാൻ ഇന്ത്യൻ നാവികസേനയും കൊച്ചിൻ ഷിപ്യാഡും നടത്തുന്ന പരിശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

