ഉപരാഷ്ട്രപതി ലക്ഷദ്വീപ് സന്ദർശനത്തിനെത്തി
text_fieldsലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എൻ.എസ്.കെ ഉമേഷ് സ്വീകരിക്കുന്നു.
ഭാര്യ ഡോ. സുധേഷ് ധൻഖർ ഒപ്പം. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫിസർ എസ്. ഹരികൃഷ്ണൻ എന്നിവർ സമീപം
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫിസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു. തുടർന്ന് ഉപരാഷ്ട്രപതിയും ഭാര്യ ഡോ. സുധേഷ് ധൻകറും ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച ഉച്ചക്ക് അദ്ദേഹം കൊച്ചി വഴി ഡൽഹിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

