Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപരാഷ്ട്രപതി​...

ഉപരാഷ്ട്രപതി​ രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തി

text_fields
bookmark_border
ഉപരാഷ്ട്രപതി​ രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തി
cancel
camera_alt

രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനെ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കുന്നു

കൊച്ചി: രണ്ട്​ ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ സ്നേഹോഷ്മള സ്വീകരണം. നാവികസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 8.40 ഓടെയാണ് ഉപരാഷ്ട്രപതി കൊച്ചിയിൽ എത്തിയത്. ഗവർണർ രാജേന്ദ്ര ആർലേകർ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹഎന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ജില്ലാ പൊലീസ് മേധാവി (റൂറൽ) കെ.എസ്. സുദർശൻ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ ബി.എസ്​. അരവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒമ്പത്​ മണിയോടെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ ഉപരാഷ്ട്രപതി ആലപ്പുഴയിലേക്ക് പോയി.

1.30ന്​ ​ആ​റ​ൻ​മു​ള ജ​ലോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 3.50ന്​ ​വി​മാ​ന മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​ഞ്ച്​ മ​ണി​ക്ക്​ ഓ​ണം ഘോ​ഷ​യാ​ത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്യും. രാ​ത്രി ലോ​ക്​​ഭ​വ​നി​ൽ ത​ങ്ങും.തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​വി​മാ​ന​മാ​ർ​ഗം ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി​യി​ലെ​ത്തും. 10.30ന്​ ​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ട്​​റീ​ച്ച്​ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

1.15ന്​ ​വി​മാ​ന മാ​ർ​ഗം നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തും. വൈ​കി​ട്ട്​ നാ​ലി​ന്​ കാ​ക്ക​നാ​ട്​ ആ​ർ.​എ​സ്.​ഇ.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ജ​ഗി​രി സ്കൂ​ൾ ഓ​ഫ്​ എ​ഞ്ചി​നീ​യ​റി​ങ്​ ആ​ന്‍റ്​ ടെ​ക്നോ​ള​ജി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി 5.45ന്​ ​വി​മാ​ന മാ​ർ​ഗം ഡ​ൽ​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങും. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentcp radhakrishnanKerala News
News Summary - Vice President to visit Kerala for two days
Next Story