Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവളരുന്ന കൊച്ചിക്ക്​...

വളരുന്ന കൊച്ചിക്ക്​ മാസ്​റ്റർ പ്ലാൻ വേണം -ഉപരാഷ്ട്രപതി

text_fields
bookmark_border
venkayya-naidu
cancel

കൊച്ചി:  മലയാളം ശരിക്കും അറിയാമായിരുന്നെങ്കില്‍ മുഴുവനും മലയാളത്തില്‍ പറഞ്ഞേനേ എന്ന്​ ഉപരാഷ്​ട്രപതി. ‘എല്ലാവര്‍ക്കും എ​​െൻറ നമസ്‌കാരം, കൊച്ചി കോര്‍പ്പറേഷന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്, ഇവിടെയുള്ള എല്ലാവര്‍ക്കും ആശംസകള്‍’ ഇത്രയും മലയാളത്തിൽ പറഞ്ഞൊപ്പിച്ച്​ പ്രസംഗം ഇംഗ്ലീഷിലാക്കിയാണ്​ മലയാളത്തോടുള്ള ഇഷ്​ടവും  പ്രസംഗം മലയാളത്തിൽ തുടരാൻ കഴിയാത്തതിലുളള ബുദ്ധിമുട്ടും അദ്ദേഹം സദസുമായി പങ്ക്​ വെച്ചത്​. സദസ്സി​​െൻറ മുൻ നിരയിലുണ്ടായിരുന്ന സ്​റ്റാൻറിങ്​ കമ്മിറ്റി ചെയർമാൻമാരെയും കൗൺസിലർമാരെയുമൊക്ക പരിചയപ്പെട്ടശേഷമാണ് ഉപരാഷ്ട്രപതി ഉദ്ഘാടന വേദിയിലേക്ക് കയറിയത്.  ​

എഴുതി തയ്യാറാക്കിയ പ്രസംഗം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത്​ മാറ്റി വെച്ച്​ പലപ്പോഴും പതിവ്​ ശൈയലിയിൽ കത്തിക്കയറി. തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി കണ്ടാല്‍ ജനങ്ങള്‍ മന്ത്രി കെ.ടി.ജലീലിനെ അറിയിക്കണം. മന്ത്രി അഴിമതി വിവരം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെയും. ധനമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. പ്രധാനമന്ത്രി ലോക ബാങ്കിനെ അറിയിക്കും. ഇതുവഴി അഴിമതി ഇല്ലാതാക്കാനാകും വികസനം സാധ്യമാക്കാനും കഴിയും ഇങ്ങനെ പോയി അദ്ദേഹത്തിൻറ വാക്കുകൾ. കോട്ടും സ്യൂട്ടും ബൂട്ടിമിട്ട് നടക്കുന്ന നേതൃത്വം ഉണ്ടായാല്‍ മാത്രം സ്മാര്‍ട്ടി സിറ്റിയുണ്ടാവില്ലെന്നും ഭരണക്കാരും ഉദ്യോഗസ്​ഥരുമൊക്കെ സ്​മാർട്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സുവർണജൂബിലി ആഘോഷത്തിൽ നേട്ടങ്ങളുടെ ഒാർമപ്പെട​ുത്തൽ മാത്രമല്ല ഭാവി വികസനത്തി​​െൻറ ആക്​ഷൻ പ്ലാന​​ും ഉണ്ടാകണ​െമന്ന്​ അദ്ദേഹം ഒാർമ്മിപ്പിച്ചു. താൻ മന്ത്രിയായിരി​ക്കു​േമ്പാൾ സ്​മാർട്ട്​ സിറ്റി, അമൃത്​ പദ്ധതികളിൽ ഉൾപ്പെടുത്തി കൊച്ചിയുടെ വികസനത്തിന്​ നകിയ സംഭാവനകൾ അ​ദ്ദേഹം ഒാർമിച്ചു. ഒരു സംയുക്ത സംസ്കാരവുമായി ഊഷ്മളമായ ഒരു മെട്രോപോളിറ്റൻ സിറ്റിയായി കൊച്ചി വളരുകയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് കൊച്ചി. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അന്താരാഷ്ട്ര ബങ്കറിങ് ടെർമിനൽ, സി.എൻ.ജി ടെർമിനൽ തുടങ്ങിയവ കൊച്ചി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സൗരോർജ്ജത്തിൽ പൂർണമായി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന നിലയിൽ കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട്  മാതൃകയാണ്​. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റതും വേഗത്തിൽ വളരുന്നതുമായ നഗരങ്ങളിലൊന്നായി ഞാൻ കൊച്ചിയെ കാണുന്നു.  ഇന്ത്യയിലെ രണ്ട് അന്തർവാഹിനി കേബിളിനു വേണ്ടിയുള്ള ഒരു സ്ഥലമാണ് ഇത്. ഇത് ഇന്ത്യയിലെ ആദ്യത്തെ ലോക ഹബ് ടെർമിനലാണെന്നും ഉപരാഷ്​ട്രപതി ചൂണ്ടിക്കാട്ടി. കെ.വി. തോമസ്​ എം.പി യും, ഹൈബി ഇൗഡൻ എം.എൽ.എ യും ഉപരാഷ്​ട്രപതിയെ ഷാൾ അണിയിച്ച്​ സ്വീകരിച്ചു. ആറന്മുള കണ്ണാടിയും സമ്മാനമായി നൽകി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentcochin corporationkerala newskerala visitM Venkaiah Naidumalayalam news
News Summary - Vice President M Venkaiah Naidu Kerala Visit -Kerala News
Next Story