Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപരാഷ്ട്രപതിക്ക് കൊച്ചിയിൽ വരവേൽപ്
text_fieldsbookmark_border
കൊച്ചി: ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിന് എം. വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12.05ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് നാവിക വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന് എം.എൽ.എ, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹഖ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ടാര്മാര്ക്കിന് സമീപത്തെ പന്തലിലെത്തിയ ഉപരാഷ്ട്രപതിക്ക് കേന്ദ്ര കാര്‍ഷിക ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. ത്രിലോചന്‍ മൊഹാപാത്ര, എ.ഡി.ജി.പി ബി. സന്ധ്യ, അസി. കലക്ടര്‍ ഈഷപ്രിയ, ബി.ജെ.പി നേതാക്കളായ എൻ.കെ. മോഹന്‍ദാസ്, സി.ജി. രാജഗോപാല്‍, എന്‍.പി. ശങ്കരന്‍കുട്ടി, കെ.എസ്. ഷൈജു എന്നിവരും പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. ബുധനാഴ്ച കൊച്ചി നഗരസഭയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം, കൊച്ചിൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 160ാം വാർഷികാഘോഷം എന്നിവയിൽ പെങ്കടുത്ത ശേഷം ഉച്ചയോടെ മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
