ഉപരാഷ്ട്രപതി തിരുവനന്തപുരവും കണ്ണൂരും സന്ദർശിക്കും
text_fieldsതിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മേയ് 21,22 തീയതികളിൽ സംസ്ഥാനം സന്ദർശിക്കും. ഉപരാഷ്ട്രപതിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണ്. മേയ് 21ന് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. 22ന് നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം-2023ന്റെ സുവനീർ പ്രകാശനവും നിർവഹിക്കും.
ഉച്ചക്കുശേഷം കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി സന്ദർശിക്കും. ഇതാദ്യമായാണ് ഒരു ഉപരാഷ്ട്രപതി ഐ.എൻ.എ സന്ദർശിക്കുന്നത്. കണ്ണൂർ പര്യടനത്തിനിടെ തന്റെ അധ്യാപിക രത്ന നായരെ തലശ്ശേരിയിലെ വസതിയിൽ ആദരിക്കും. ചിത്തോർഗഡിലെ സൈനിക് സ്കൂളിൽ ധൻകറിന്റെ അധ്യാപികയായിരുന്നു രത്ന നായർ.