പമ്പ-നിലക്കൽ സൗജന്യ സർവിസ് ആവശ്യപ്പെട്ട് വി.എച്ച്.പി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ശബരിമല തീർഥാടകർക്കായി നിലക്കലിൽ നിന്ന് പമ്പ വരെയും തിരിച്ചും സൗജന്യ വാഹന സർവിസ് നടത്താൻ അനുവദിക്കണമെന്ന ഹരജി കേരള ഹൈകോടതി തള്ളിയതിനെതിരെ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) സുപ്രീംകോടതിയിൽ. അപ്പീലിൽ അഭിപ്രായം തേടി സംസ്ഥാന സർക്കാറിനും കെ.എസ്.ആർ.ടി.സിക്കും നോട്ടീസയക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
22 കിലോമീറ്റർ വരുന്ന പമ്പ-നിലക്കൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതുമൂലം മണിക്കൂറുകൾ കാത്തുനിന്ന് തീർഥാടകർ വലയുന്ന സ്ഥിതിയാണ്. സൗജന്യ സർവിസിനാണ് അനുവാദം തേടുന്നതെന്നും വി.എച്ച്.പിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

