വി.ഹരി നായർ മുഖ്യ വിവരാവകാശ കമ്മീഷണർ
text_fieldsതിരുവനന്തപുരം : മുൻ നിയമ സെക്രട്ടറി വി.ഹരിനായരെ മുഖ്യ വിവരാവകാശ കമ്മീഷണറായി സർക്കാർ നിയമിച്ചു.1989 ൽ അഡ്വ. കെ.എസ്.ഗോപിനാഥൻ നായർക്ക് കീഴിൽ തിരുവനന്തപുരത്തെ വിവിധ കോടതികളിൽ പ്രാക്ടീസ്ആരംഭിച്ച ഹരി നായർ 1995 ൽ കേരള ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു.
2021 ൽ നിയമ സെക്രട്ടറിയായി. നിയമ നിർമ്മാണത്തിന് മാത്രമായി നിയമസഭ ഒരു സെഷൻ വിളിച്ചുച്ചേർത്ത് 36 ബില്ലുകൾ പാസാക്കിയത് അദ്ദേഹം നിയമ സെക്രട്ടറിയായ ഉടനെയാണ്. നിയമവകുപ്പിൽ ഇ ഓഫീസ് പൂർണമായി നടപ്പിലാക്കി. നോട്ടറി നിയമനങ്ങൾ ഓൺലൈനാക്കാൻ നേതൃത്വം നൽകി.
പ്രായോഗികമായ ഉപദേശങ്ങൾ നൽകി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഹരി നായർക്ക് കഴിഞ്ഞു. പരേതരായ മജിസ്ട്രേറ്റ് കെ. വേലായുധൻ നായരുടെയും എൻ. രാധാദേവിയുടെയും മകനാണ്. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ കെ എസ് ഗോപിനാഥൻ നായർ ഭാര്യാപിതാവാണ്. ഭാര്യ ജി. ബിന്ദു.(എസ് ബി ഐ മാനേജർ), ബി.എച്ച്. ഉണ്ണികൃഷ്ണൻ മകനും ഡോ. നേഹ നരേന്ദ്രൻ മരുമകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

