Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെട്ടിത്തറ പള്ളിയിൽ ഒാർത്തഡോക്സ്- യാക്കോബായ സംഘർഷം

text_fields
bookmark_border
vettithara-church
cancel

കൊച്ചി: എറണാകുളം വെട്ടിത്തറ മോർ മിഖായേൽ വലിയ പള്ളിയിൽ പ്രവേശിക്കാനുള്ള ഒാർത്തഡോക്സ് വിഭാഗത്തിന്‍റെ ശ്രമം യാ ക്കോബായ വിഭാഗം തടഞ്ഞു. മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഒാർത്തഡോക്സ് വിഭാഗം വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ എത്തിയത്.

പള്ളിയുടെ ഗേറ്റ് പൂട്ടിയ സ്ത്രീകൾ അടക്കമുള്ള യാക്കോബായ വിഭാഗം വിശ്വാസികളാണ് പ്രതിരോധം തീർത്തത്. ഇവർ പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിക്കുന്നുണ്ട്. മൂവാറ്റുപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഘർഷത്തിന്‍റെ സാഹചര്യത്തിൽ ഒരു മണിക്കൂറിന് ശേഷം ഒാർത്തഡോക്സ് വിഭാഗം മടങ്ങിപ്പോയി.

വെട്ടിത്തറ പള്ളി ഇടവകയിൽ 290റോളം യാക്കോബായ വിഭാഗക്കാരാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vettithara Church Orthodox Yakobaya Issue -Kerala News
Next Story