മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ യു. വിക്രമന്‍ അന്തരിച്ചു
text_fieldsതിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സി. ഉണ്ണിരാജയുടെ മകനും സി.പി.ഐ നേതാവുമായിരുന്ന യു. വിക്രമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി.ആര്‍.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം കോഡിനേറ്റിങ് എഡിറ്റര്‍, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുന്‍ മന്ത്രി എം.വി രാഘവന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സി.പി.ഐ എം.എന്‍ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി/പ്രസിഡന്റ്, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരള എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. സീതാ വിക്രമന്‍ ആണ് ഭാര്യ. മകന്‍: സന്ദീപ് വിക്രമന്‍.
ഭൗതികശരീരം വലിയവിള മൈത്രി നഗറിലെ വീട്ടില്‍ നിന്നും ഉച്ചക്ക് രണ്ടിന് സി.പി.ഐ പട്ടത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലും 3.30ന് പ്രസ് ക്ലബിലും പൊതുദര്‍ശനത്തിന് വക്കുംയ്ക്കും. തുടര്‍ന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

