Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.കെ ധവാൻ അന്തരിച്ചു 

ആർ.കെ ധവാൻ അന്തരിച്ചു 

text_fields
bookmark_border
ആർ.കെ ധവാൻ അന്തരിച്ചു 
cancel

ന്യൂഡൽഹി: രാജ്യസഭ മുൻഅംഗവ​ും മ​ുതിർന്ന കോൺഗ്രസ്​ നേതാവുമായ ആർ.കെ ധവാൻ (രജീന്ദർകുമാർ ധവാൻ-81) അന്തരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഉറ്റ വിശ്വസ്​തനും പേഴ്​സനൽ സെക്രട്ടറിയുമായിരുന്നു. 1962 മുതൽ ഇന്ദിര കൊല്ലപ്പെടുന്ന 1984വരെ അവർക്കൊപ്പം ജോലി ചെയ്​തു. ഇന്ദിര വെടിയേറ്റ്​ കൊല്ലപ്പെട്ടതിന്​ ദൃക്​സാക്ഷിയാണ്​.

അടിയന്തരാവസ്​ഥ കാലത്ത്​ അംബിക സോണി, കമൽനാഥ്​ എന്നിവർക്കൊപ്പം അധികാരം കൈയാളിയിരുന്നവരിൽ പ്രമുഖനാണ്​​. പടിഞ്ഞാറൻ പാകിസ്​താനിലെ ചിനിയോട്ടായിരുന്നു​ ജനനം. പഞ്ചാബ്​ സർവകലാശാല ബിരുദധാരിയാണ്​. 1947 സെപ്​തംബറിൽ അഭയാർഥിയായി ഇന്ത്യയിലെത്തിയ കുടുംബമാണ്​ ധവാ​േൻറത്​. ഇന്ദിരഗാന്ധിയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഏറെ വിവാദമുയർത്തിയിരുന്നു.  ഏഴര പതിറ്റാണ്ട്​ കാലം അവിവാഹിതനായിരുന്ന ധവാൻ 2012 ജൂ​ൈല 16നാണ്​ വിവാഹിതനായത്​.  അച്​ലയാണ്​ ഭാര്യ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVeteran Congress leaderRK Dhawan
News Summary - Veteran Congress leader RK Dhawan passes away at 81-Kerala News
Next Story