Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂരിപക്ഷം തുലാസിൽ,...

ഭൂരിപക്ഷം തുലാസിൽ, നെഞ്ചിടിപ്പോടെ ബി.ജെ.പി; സുഗതന്റെ സത്യപ്രതിജ്ഞാ അപേക്ഷയിൽ വിധി ഇന്ന്

text_fields
bookmark_border
ഭൂരിപക്ഷം തുലാസിൽ, നെഞ്ചിടിപ്പോടെ ബി.ജെ.പി; സുഗതന്റെ സത്യപ്രതിജ്ഞാ അപേക്ഷയിൽ വിധി ഇന്ന്
cancel
camera_alt

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ

തിരുവനന്തപുരം: കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന കൗൺസിലർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്നാണ് ആവശ്യം.

സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ​തി​ന് ഹൈ​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ, വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ സു​ഗ​ത​ന് ജൂലൈ 24ന​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ൽ കൗ​ൺ​സി​ല​ർ സ്ഥാ​നം ന​ഷ്ട​മാ​കും. ബി.ജെ.പിയുടെ മറ്റു കൗൺസിലർമാരെയും അയോഗ്യരാക്കിയിരുന്നെങ്കിലും അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.

കാപ്പാ ചുമത്തപ്പെട്ട പ്രതിക്ക് ഇത്തരമൊരു സാങ്കേതിക ഇളവ് നൽകുന്നതിന് നിയമപരമായ തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. സുഗതന്റെ ജാമ്യഹർജി കോടതി നേരത്തെ തള്ളിയതാണ്.

അതേസമയം, സു​ഗ​ത​ന് വീ​ണ്ടും തി​രി​ച്ച​ടിയായി ആ​റു​ മാ​സ​ത്തെ കാ​പ്പാ​ത​ട​വ് ശി​ക്ഷ, കാ​പ്പാ ഉ​പ​ദേ​ശ​ക സ​മി​തി ശ​രി​വെ​ച്ചു. ഇതോടെ അടുത്ത ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിനും സുഗതന് നിയമപരമായ വിലക്കുണ്ട്.

ഇനി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യ​ല്ലാ​തെ സു​ഗ​ത​ന്​ മു​ന്നി​ൽ വഴിയില്ല. ഉ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നം ചോ​ദ്യം​ചെ​യ്​​തു​ള്ള അ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി​യാ​ൽ സു​ഗ​ത​ൻ ജ​യി​ലി​ൽ തു​ട​രേ​ണ്ടി​വ​രും. അ​ങ്ങ​നെ​യാ​യാ​ൽ കൗ​ൺ​സി​ല​ർ സ്ഥാ​നം ന​ഷ്‌​ട​മാ​കും.

കഴിഞ്ഞ മാസമാണ് കടുത്ത അക്രമക്കേസുകളിൽ പ്രതിയായ സുഗതനെ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടകീയമായി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി ഭരണത്തെ തന്നെ നിലവിൽ രാഷ്ട്രീയമായി കടുത്ത പ്രതിസന്ധിയിലാക്കുകയാണ് വാഴോട്ടുകോണം വാർഡ് കൗൺസിലർ കൂടിയായ ആർ. സുഗതനെതിരെയുള്ള ഈ കേസ് നടപടികൾ.

പൊതുസ്ഥലത്ത് വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ച കേസിലും, പ്രാദേശിക ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശിയായ പ്രശാന്തിനെ ആക്രമിച്ച കേസിലുമാണ് സുഗതൻ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നത്. സുഗതനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

സുഗതന്റെ ക്രിമിനൽ പശ്ചാത്തലം മുൻനിർത്തി കൗൺസിലിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, സുഗതനെതിരെയുള്ള കേസുകളെല്ലാം രാഷ്ട്രീയവൈരാഗ്യം തീർക്കാനായി ഭരണപക്ഷ സ്വാധീനത്തിൽ പൊലീസ് ചമച്ച വ്യാജ സൃഷ്ടിയാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഔദ്യോഗിക നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Verdict Today on Jailed BJP Councilor’s Plea to Take Oath
Next Story