Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിധി മീഡിയവൺ '​ശരി'യിലാണെന്നതിന്‍റെ ശരിവെക്കൽ -യൂത്ത്​ ലീഗ്​

text_fields
bookmark_border
വിധി മീഡിയവൺ ​ശരിയിലാണെന്നതിന്‍റെ ശരിവെക്കൽ -യൂത്ത്​ ലീഗ്​
cancel

കോഴിക്കോട്​: മീഡിയാവൺ 'ശരി'യിലാണെന്നതിന്‍റെ 'ശരി'വെക്കലാണ് ഹൈക്കോടതി ജഡ്ജി നടത്തിയതെന്ന്​ യൂത്ത്​ ലീഗ്​ ദേശീയ ജന. സെക്രട്ടറി വി.കെ ഫൈസൽ ബാബു. ഫേസ്​ബുക്​ പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.​ ''കടല കൊറിച്ച് ഗ്യാലറിയിലിരുന്ന് കളി കാണുന്നവർ കരുതിയിരിക്കുക.

'ശരി'ക്കും വേട്ടക്കിരയാവുന്നത് 'മീഡിയാവൺ' അല്ല. 'ദേശസുരക്ഷ'യുടെ വാള് കൊണ്ട് അറുത്ത് മാറ്റപ്പെടുന്നത് ജനങ്ങളുടെ 'ശരി'കൾ തന്നെയാണ്. മീഡിയാവൺ ഒരു പ്രതീകം മാത്രം എന്നതാണ് ശരിക്കുള്ള ശരി.

അന്തിമ നീതിക്കായ് പോരാട്ടം തുടരുക. ബാബരി 'വിധി'യുടെ 'ശരി' പൊള്ളുന്ന പാഠമായി നമ്മെ പിന്തുടരുമ്പോൾ നീതിയുടെ ആത്യന്തിക ഇടം കോടതികളാണ് എന്നതിനെ ബോധമുള്ളവരാരും 'ശരി'വെക്കില്ല. പൗരത്വം ഉൾപ്പെടെ ഭരണഘടന അവകാശങ്ങൾ മാത്രമല്ല, കേവല മനുഷ്യാവകാശങ്ങളും തെരുവിൽ പൊരുതി നേടലായിരിക്കും ഇനി ശരി'' -ഫൈസൽ ബാബു തുടർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Verdict that MediaOne is 'true' - Youth League
Next Story