Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ബഷീറിന്‍റെ...

കെ.എം. ബഷീറിന്‍റെ അപകടമരണം: വഫയുടെ വിടുതൽ ഹരജിയിൽ വിധി 19ന്

text_fields
bookmark_border
കെ.എം. ബഷീറിന്‍റെ അപകടമരണം: വഫയുടെ വിടുതൽ ഹരജിയിൽ വിധി 19ന്
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച്​ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാംപ്രതി വഫയുടെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. സെപ്​റ്റംബർ 19ന് തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ. സനിൽകുമാർ വിധി പറയും. കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വിടുതൽ ഹരജി സമർപ്പിക്കുമെന്ന്​ കോടതിയെ അറിയിച്ചു.

വഫക്കും കേസിൽ നിർണായക പങ്കുണ്ടെന്ന്​ പ്രോസിക്യൂഷൻ വാദിച്ചു. മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം മാത്രമുള്ള കുറ്റമല്ല വഫയുടേത്​. തെളിവ് നശിപ്പിച്ച കുറ്റവും ചെയ്തിട്ടുണ്ടെന്ന്​ പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം വാദിച്ചു. മദ്യലഹരിയിലായിരുന്ന ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്​ വാഹനം നൽകി ഓടിക്കാൻ പ്രേരിപ്പിച്ചത്​ വഫയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ നൂറ്​ സാക്ഷികളിൽ ഒരാൾപോലും രണ്ടാം പ്രതിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്ന്​ വഫയുടെ അഭിഭാഷകൻ വാദിച്ചു.

2019 ആഗസ്റ്റ് മൂന്നിന്​ പുലര്‍ച്ച ഒന്നിനാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും പെണ്‍സുഹൃത്ത്​ വഫയും സഞ്ചരിച്ച കാറിടിച്ച്​ മാധ്യമപ്രവര്‍ത്തകൻ ബഷീർ കൊല്ലപ്പെട്ടത്​. ആദ്യം ലോക്കൽ പൊലീസ്​ അന്വേഷിച്ച കേസ്​ പിന്നീട്​ ക്രൈംബ്രാഞ്ചിന്​ കൈമാറി. ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ്​ നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​. എന്നാൽ, പൊലീസ്​ ഒത്തുകളിച്ചതിനാൽ ​ശ്രീറാം മദ്യപിച്ചിരുന്നതായി തെളിയിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sriram venkitaramanwafa firozKM Basheer
News Summary - Verdict on Wafa's release petition on 19th in K.M. Basheer death case
Next Story