Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ. വാസുവിന് എതിരായ കേസിൽ ഇന്ന് വിധി
text_fieldsbookmark_border
കോഴിക്കോട്: മാവോവാദി പ്രവർത്തകർ നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച 2016 നവംബർ 26ന് റോഡിൽ പ്രതിഷേധിച്ചതിന് മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവിനെതിരായ കേസിൽ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താർ ബുധനാഴ്ച വിധിപറയും.
മുദ്രാവാക്യമുയർത്തി ശല്യമുണ്ടാക്കുന്നതിനാൽ വിധികേൾക്കാൻ ബുധനാഴ്ച പ്രതിയെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയാൽ മതിയെന്ന് ജില്ല ജയിൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. ചൊവ്വാഴ്ച അവസാനിച്ച വാസുവിന്റെ റിമാൻഡ് കാലാവധി ഒരു ദിവസം കൂടി നീട്ടാനും കോടതി ഉത്തരവിട്ടു.
Next Story

