Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ വനിതാ കൊലക്കേസിൽ വിധി ഇന്ന്

text_fields
bookmark_border
പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്
murder case
cancel

തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ വനിതയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് ന്നത്. 2018ൽ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സക്കെത്തിയ യുവതി കൊല്ലപ്പെട്ടതാണ് കേസിനാധാരം.

ചികിത്സ സ്ഥലത്തുനിന്നും കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികളും സമീപവാസികളുമായ ഉദയൻ, ഉമേഷ് എന്നിവർ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ യുവതിയെ സമീപത്തെ കുറ്റിക്കാട്ടിൽ എത്തിച്ചു.

തുടർന്ന് കഞ്ചാവ് ബീഡി നൽകിയ ശേഷം പീഡിപ്പിച്ച് വള്ളികൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയെന്നുമാണ് കേസ്. 2018 മാർച്ച് 14ന് യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. യുവതി കോവളത്ത് എത്തിയതായി സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെങ്കിലും പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമായിരുന്നില്ല.

സംശയം തോന്നിയ പലരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. എന്നാൽ, ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് യുവതിയുടെ ശരീരം കണ്ടൽകാട്ടിൽ ഉണ്ടെന്ന് പ്രതികൾ പറയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജീർണിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്.

കഴുത്ത് വേർപെട്ടനിലയിലായിരുന്നു മൃതദേഹം. സഹോദരിയും സുഹൃത്തും എത്തി വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡി.എൻ.എ പരിശോധനയും നടത്തി. കേസിൽ സാക്ഷിയായ യുവതിയുടെ സഹോദരിയെയും സുഹൃത്തിനെയും വിഡിയോ കോൺഫറൻസിങ്ങിലൂടെ വിസ്തരിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ, രണ്ടു സാക്ഷികൾ മാത്രമാണ് കേസിൽ കൂറുമാറിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Verdict in foreign woman murder case
Next Story