Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകീർത്തിക്കേസിൽ ഉമ്മൻ...

അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

text_fields
bookmark_border
അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി; വി.എസ്​ 10 ലക്ഷം നഷ്ടപരിഹാരം നൽകണം
cancel

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക്​ നൽകണമെന്ന്​ കോടതി ഉത്തരവ്​. സോളാർ വിവാദത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശമാണ്​ കേസിന് ആസ്പദമായ സംഭവം.

ഇതിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസിലാണ്​ 10,10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ​ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേൽ ഉത്തരവായത്​.

റിപ്പോർട്ടർ ചാനലിൽ 2013 ജൂലൈ ആറിന് നൽകിയ അഭിമുഖത്തിലാണ് വി.എസ്. ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സോളാർ തട്ടിപ്പ് നടത്തുന്നെന്നായിരുന്നു വി.എസിന്‍റെ ആരോപണം. ഇത്​ ചോദ്യം ചെയ്താണ്​ ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്​. 2019 സെപ്റ്റംബർ 24 ന് ഉമ്മൻ ചാണ്ടി കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി.

താൻ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ വി.എസിന്‍റെ ആരോപണങ്ങൾ ഇടയാക്കിയതായി മൊഴിയിൽ പറഞ്ഞു. കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ മൂന്നു​പേരെ കോടതി വിസ്‌തരിച്ചു.

നഷ്ടപരിഹാര തുകയോടൊപ്പം ആറു​ ശതമാനം ബാങ്ക് പലിശയും എതിർകക്ഷിയായ വി.എസ് നൽകണം. വിധിക്കെതിരെ ഉടൻ അപ്പീൽ സമർപ്പിക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍റെ അഭിഭാഷകൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyvs achuthanandan
News Summary - Verdict in favor of Oommen Chandy in defamation case against vs achuthanandan
Next Story