Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയുടെ കൺമുന്നിൽ...

അമ്മയുടെ കൺമുന്നിൽ മക്കളെ കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ

text_fields
bookmark_border
അമ്മയുടെ കൺമുന്നിൽ മക്കളെ കൊന്ന കേസിൽ  പ്രതി കുറ്റക്കാരൻ
cancel

പ​ത്ത​നം​തി​ട്ട: അ​മ്മ​യു​ടെ ക​ൺ​മു​ന്നി​ൽ ര​ണ്ട് മ​ക്ക​ളെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ് ര​തി റാ​ന്നി കീ​ക്കൊ​ഴൂ​ർ മാ​ട​ത്ത​ത്ത് വീ​ട്ടി​ൽ ഷി​ബു എ​ന്ന തോ​മ​സ് ചാ​ക്കോ (47) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ പ ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ഒ​ന്നാം​ന​മ്പ​ർ ജ​ഡ്ജി എ​ൻ. ഹ​രി​കു​മാ​ർ ക​ണ്ടെ​ത്തി. കേ​സി​ൽ ശി​ക്ഷ വെ​ള്ളി​യാ​ഴ്​​ച വി​ധി​ക്കും. 2013 ഒ​ക്ടോ​ബ​ർ 27നാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 7.30 മ​ണി​ക്ക് വീ​ട്ടി​ൽ ക​ട​ന്ന്​ വീ​ട്ടു​മു​റ്റ​ത്ത് മൂ​ത്ര​മൊ​ഴി​ച്ചു​നി​ന്ന ഏ​ഴു​വ​യ​സ്സു​കാ​ര​ൻ മെ​ൽ​ബി​നെ പ്ര​തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​ട​യാ​ൻ ശ്ര​മി​ച്ച കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യ​ശേ​ഷം ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന് മൂ​ന്നു​വ​യ​സ്സു​കാ​ര​ൻ മെ​ബി​​​െൻറ ക​ഴു​ത്തി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട്​ കു​പ്പി​യി​ൽ ക​രു​തി​യി​രു​ന്ന ഡീ​സ​ൽ താ​ഴ​ത്തെ നി​ല​യി​ലെ​യും മു​ക​ളി​ല​ത്തെ നി​ല​യി​ലെ​യും കി​ട​പ്പു​മു​റി​ക​ളി​ൽ ഒ​ഴി​ച്ച് തീ​യി​ട്ട​ശേ​ഷം പ്ര​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കു​ട്ടി​ക​ളു​ടെ പി​തൃ​സ​ഹോ​ദ​ര​നാ​യ പ്ര​തി കു​ടും​ബ​വ​സ്തു ത​ർ​ക്കം കാ​ര​ണം പി​താ​വു​മാ​യി പി​ണ​ങ്ങി വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsmalayalam news
News Summary - Verdict in crime News
Next Story