രമ്യ ഹരിദാസ് എം.എൽ.എയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും
text_fieldsതിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.
എം.എൽ.എയാണ് തന്നെ ആക്രമിച്ചതെന്ന് ജില്ല പഞ്ചായത്തംഗം സജിത്ത് പറഞ്ഞു. രമ്യ ഹരിദാസ് എം.എൽ.എ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെന്‍റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിന്‍റെ പി.എ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി.
തുടർന്ന് എം.എൽ.എയും പി.എയും അടക്കം പ്രാദേശിക കോൺഗ്രസ് നേതാവിന്‍റെ വീട്ടിലെത്തി ചോദ്യംചെയ്തതിനിടെയാണ് വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതത്രേ. എന്നാൽ ഇതു സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

