യു.ഡി.എഫ് വിപുലീകരണ വാർത്ത അഭ്യൂഹമെന്ന് വേണുഗോപാൽ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം മാത്രമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലവിൽ ആരുമായും ഔദ്യോഗിക ചർച്ച നടന്നിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കാൻ താൽപര്യമുള്ള പാർട്ടികൾ അക്കാര്യം അറിയിച്ചാൽ മുന്നണി ചർച്ചചെയ്ത് തീരുമാനമെടുക്കും.
തൊഴിലുറപ്പ് നിയമത്തിലെ അട്ടിമറിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാപകൽ സമരപന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല വികാരം പ്രകടമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാഹചര്യമുണ്ട്. അമിത ആത്മവിശ്വാസമില്ലാതെ ഓരോ വോട്ടിനും വേണ്ടി പോരാടാനാണ് പ്രവർത്തകർക്കുള്ള നിർദേശം.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാറിന്റെ നീക്കങ്ങൾക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പോരാട്ടം തുടരും. 28ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ, പുതിയ ബിൽ പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

