Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവലിയപുഴയിൽ കാണാതായ...

വലിയപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

text_fields
bookmark_border
വലിയപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി
cancel

കൽപറ്റ: വയനാട് വെണ്ണിയോട് വലിയപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ കല്ലിരിട്ടുപറമ്പിൽ നാരായണൻ കുട്ടിയുടെ ഭാര്യ ശ്രീജ (37)യുടെ മൃതദേഹമാണ്​ തിങ്കളാഴ്​ച വൈകീട്ട്​ 3.30ഒാടെ കണ്ടെത്തിയത്​. അഗ്​നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ ​തിരച്ചിലിനൊടുവിൽ പുഴക്കിലിടം ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്തുവെച്ചാണ്​ മൃതദേഹം കണ്ടെത്തിയത്​. 

നാരായണൻകുട്ടിയുടെ മൃതദേഹം ഞായറാഴ്​ച കണ്ടെത്തിയിരുന്നു. മക്കൾ സൂര്യ(11), സായൂജ് (ഒമ്പത്) എന്നിവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സൂര്യ ചുണ്ടേൽ ആർ.സി.എച്ച്.എസ്​.എസ് ഏഴാം ക്ലാസ് വിദ്യാർഥിനിയും സായൂജ് ചുണ്ടേൽ ആർ.സി എൽ.പിയിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ്.  

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്​ പുഴയിലാണ്​ ഇവരെ കാണാതായത്​. ഞായറാഴ്ച രാവിലെ 8.15ഓടെ പുഴക്കരയിലെത്തിയ പ്രദേശവാസി കടവിനു സമീപം നാലു ജോടി ചെരിപ്പുകളും ബാഗും കുടയും കണ്ടതോടെ നാട്ടുകാർ പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. കൂട്ട ആത്​മഹത്യശ്രമമാണ്​ നടന്നതെന്ന നിഗമനത്തിലാണ്​ പൊലീസ്​.​ ​എന്നാൽ, ഇതി​​​​െൻറ കാരണം ദുരൂഹമാണ്​. കുടുംബത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങളില്ലെന്നാണ് വിവരം. മൃതദേഹം ഇൻക്വസ്​റ്റ് നടപടികൾക്കും പോസ്​റ്റുമോർട്ടത്തിനുമായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsvenniyode suicide
News Summary - venniyode suicide- kerala news
Next Story