Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു ഭാഷയും...

ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപിക്കേണ്ടതില്ല -ഉപരാഷ്ട്രപതി

text_fields
bookmark_border
ഒരു ഭാഷയും നിർബന്ധപൂർവം അടിച്ചേൽപിക്കേണ്ടതില്ല -ഉപരാഷ്ട്രപതി
cancel

കോട്ടക്കൽ: കുട്ടികൾ ആദ്യം പഠിക്കേണ്ടതും വിദ്യാഭ്യാസം തുടങ്ങേണ്ടതും മാതൃഭാഷയിലാണെന്നും ഒരു ഭാഷയും അടിച്ചേൽ പ്പിക്കേണ്ടതില്ലെന്നും ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡു. മാതൃഭാഷ കാഴ്ചയും മറ്റുള്ളവ കണ്ണടയുമാണ്. ഭാഷയെച്ചൊല ്ലി നടക്കുന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല സ്​ഥാപകൻ വൈദ്യരത്‌നം പി.എസ്. വാ ര്യരുടെ 150ാം ജന്മവാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്​ട്രപതി.

കശ്മീ‌‌ർ മുതൽ കന്യാകുമ ാരി വരെ ഒരു രാജ്യമാണ്​. വൈവിധ്യത്തിലുള്ള ഏകതയാണ് രാജ്യത്തി​​​െൻറ സംസ്കാരം. ഒരു ഭാഷയെ സംബന്ധിച്ചും ആശങ്കക്ക് വ കയില്ല. മാതാവിനെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. കേരളീയർ മലയാളത്തിൽ തുടങ്ങണം സംസാരവും വിദ്യാഭ്യാസവും. പിന്നെ ഇം ഗ്ലീഷും ഹിന്ദിയും ഉർദുവും അറബിയും സ്പാനിഷും തുടങ്ങി ഇഷ്​ടമുള്ളത്രയും ഭാഷകൾ പഠിക്കാം. കശ്മീരിൽ നടക്കുന്നത് കേ രളീയ​​​​െൻറ വിഷയമാണെന്നതുപോലെ തിരിച്ചും അങ്ങനെ കണ്ട് രാജ്യം ഒന്നാണെന്ന സന്ദേശം നൽകണം.

മാതാവിനെയും മാതൃ ഭാഷയെയും പോലെ ഗുരുവിനെയും വന്ദിക്കണമെന്നും ഉപരാഷ്​ട്രപതി കൂട്ടിച്ചേർത്തു. മലയാളത്തിൽ സദസ്സിനെ അഭിസംബോധന ചെ യ്ത് പ്രസംഗം തുടങ്ങിയ വെങ്കയ്യ നായിഡു ഇംഗ്ലീഷിലാണ് കൂടുതൽ കാര്യങ്ങളും പറഞ്ഞത്. ഇടക്ക് ഹിന്ദിയും കടന്നുവന്നു.

കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല സ്​​ഥാ​പ​ക​ൻ വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​രു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്​ മാ​നേ​ജി​ങ് ട്ര​സ്​​റ്റി ഡോ. ​പി.​കെ. വാ​ര്യ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

‘ഫാസ്​റ്റ്​ ഫുഡിന്‍റെ പിന്നാലെ പോയി ആരോഗ്യം തുലക്കുന്നത് ഖേദകരം’
കോട്ടക്കൽ: രാജ്യത്തിന് അഭിമാനമായി നിലകൊള്ളുന്ന കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡു. പരമ്പരാഗതമായി ആരോഗ്യരംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനങ്ങളാണ് ആര്യവൈദ്യശാലയും ആയുർവേദ കോളജും ചാരിറ്റബിൾ ട്രസ്​റ്റ്​ ആശുപത്രിയുമെന്നും അദ്ദേഹം പറഞ്ഞു. ആര്യവൈദ്യശാല സ്​ഥാപകൻ വൈദ്യരത്‌നം പി.എസ്. വാര്യരുടെ 150ാം ജന്മവാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്​ട്രപതി.

രാജ്യത്തി​​​െൻറ മഹാനായ പുത്ര​​​​െൻറ ജന്മദിനം ആഘോഷിക്കുമ്പോൾ അതിൽ പങ്കുചേരുകയെന്നത് സർക്കാരി​​​െൻറയും ജനങ്ങളുടെയും ഉത്തരവാദിത്തമാണ്. ആയുർവേദത്തിന് ലോകത്ത് ഇത്രയേറെ സ്വീകാര്യതയുണ്ടാക്കിയതിൽ ആര്യവൈദ്യശാലക്ക് വലിയ പങ്കുണ്ട്. മനോഹരവും രുചികരവുമായ ഭക്ഷണത്തി​​​​െൻറ പാരമ്പര്യം അവകാശപ്പെടുന്ന യുവാക്കൾ ഫാസ്​റ്റ്​ ഫുഡി​​​െൻറയും പാശ്ചാത്യവിഭവങ്ങളുടെയും പിന്നാലെ പോയി ആരോഗ്യം തുലക്കുന്നത് ഖേദകരമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്​റ്റി ഡോ. പി.കെ. വാര്യർ സ്വാഗതവും ചീഫ് ഫിസിഷ്യൻ ട്രസ്​റ്റി ഡോ. പി.എം. വാര്യർ നന്ദിയും പറഞ്ഞു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്​ദുൽ വഹാബ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്, നഗരസഭാധ്യക്ഷൻ കെ.കെ. നാസർ തുടങ്ങിയവർ പങ്കെടുത്തു.

ആയുർവേദം: ദേശീയനയം വേണമെന്ന് ഗവർണർ
കോട്ടക്കൽ: ആയുർവേദത്തി​​​െൻറ കാര്യത്തിൽ ദേശീയനയം രൂപവത്കരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിനോദസഞ്ചാരരംഗത്ത് ഒട്ടേറെ ആയുർവേദ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, യോഗ്യരല്ലാത്തവരാണ് പലപ്പോഴും ചികിത്സ നടത്തുന്നത്. ആരോഗ്യസംബന്ധമായി ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് വലിയ പങ്ക്​ വഹിക്കാനുണ്ട്.

ദേശീയനയമുണ്ടാക്കുന്നതിൽ ക്രിയാത്മക നിർദേശങ്ങൾ നൽകാൻ ആര്യവൈദ്യശാലക്ക് കഴിയുമെന്നും പി.എസ്. വാര്യരുടെ 150ാം ജന്മവാർഷിഘോഷ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തവേ ഗവർണർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venkaiah Naidukerala visitlanguage
News Summary - venkaiah naidu kerala visit
Next Story