Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെഞ്ഞാറമൂട്​...

വെഞ്ഞാറമൂട്​ ഇരട്ടക്കൊല: പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തും -മുഖ്യമന്ത്രി

text_fields
bookmark_border
വെഞ്ഞാറമൂട്​ ഇരട്ടക്കൊല: പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തും -മുഖ്യമന്ത്രി
cancel
camera_alt

കൊല്ലപ്പെട്ട ഹഖ്​ മുഹമ്മദ്, മിഥിലാജ് 

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഡി.വൈ.എഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തിൽ സമഗ്രാന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് കാരണമായ വിഷയങ്ങളും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. കൊല്ലപ്പെട്ടവർക്ക്​ ആദരാഞ്ജലി അർപ്പിക്കുന്നതായും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayivenjaramoodVenjaramood murder
Next Story