വെഞ്ഞാറമൂട് (തിരുവനന്തപുരം): തേമ്പാംമൂട്ടിൽ തിരുവോണത്തലേന്ന് ഡി.വൈ.എഫ്.െഎ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർ പിടിയിൽ. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും രാഷ്ട്രീയവിരോധമാണ് കാരണമെന്നും പൊലീസ്. അക്രമികളെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയും അറസ്റ്റിലായവരിൽപെടും. സംഭവദിവസം തന്നെ അറസ്റ്റിലായ നാലുപേരെ റിമാൻഡ് ചെയ്തു. മൂന്നുപേർ ചൊവ്വാഴ്ചയാണ് പിടിയിലായത്. ഇതിൽ രണ്ടുപേർ നേരിട്ട് പങ്കുള്ളവരാണ്.
ഡി.വൈ.എഫ്.െഎ തേവലക്കാട് യൂനിറ്റ് ജോയൻറ് സെക്രട്ടറി വെമ്പായം തേവലക്കാട് സഫിയുല്നിസാം മന്‍സിലില്‍ അബ്ദുല്‍ ബഷീര്‍-, ലൈലാ ബീവി ദമ്പതികളുടെ മകന് മിഥിലാജ് (30), ഡി.വൈ.എഫ്.ഐ കലുങ്കിന്മുഖം യൂനിറ്റ് സെക്രട്ടറി തേമ്പാംമൂട് കലുങ്കിന്മുഖം ബിസ്മി മന്‍സിലില്‍ സമദ്-ഷാഹിദ ദമ്പതികളുടെ മകന് ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് പുല്ലമ്പാറ ചരുവിള പുത്തൻവീട്ടിൽ അജിത് (27), മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത് (27), തേമ്പാംമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (40), മരുതുംമൂട് റോഡകരികത്ത് വീട്ടിൽ നജീബ് (41) എന്നിവരാണ് റിമാൻഡിലായത്. സജീവ് (35), സനൽ (36), പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പ്രീജ (38) എന്നിവരെ ചൊവ്വാഴ്ച വൈകീേട്ടാടെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11.10ന് തേമ്പാംമൂട് ജങ്ഷനിലായിരുന്നു സംഭവം. മിഥിലാജിെൻറ വെമ്പായത്തെ പച്ചക്കറിക്കടയില്‍ ഓണക്കച്ചവടത്തിന് സഹായിയായി പോയതായിരുന്നു ഹഖ് മുഹമ്മദ്. ഇയാളെ വീട്ടിലാക്കാൻ േപാകുന്നവഴി തേമ്പാംമൂട്ടിലെ ഒരു സുഹൃത്തിനെ സന്ദർശിക്കാൻ പോയിരുന്നു. ഇതിനിടെയാണ് ആസൂത്രണത്തോടെ തക്കംപാർത്തിരുന്ന സംഘം തേമ്പാംമൂട്ടില്െവച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മിഥിലാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹഖ് മുഹമ്മദിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 മിനിറ്റോളം ആക്രമണം നീണ്ടെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
ഹഖിനാണ് കൂടുതല്‍ വെട്ടേറ്റത്. മുഖത്തും മുതുകിലും കൈയിലും നെഞ്ചിലുമായി ഒമ്പതോളം വെട്ടുകളുണ്ടായിരുന്നു. മിഥിലാജിന് നെഞ്ചിലടക്കം മൂന്ന് വെട്ടേറ്റു. ഇടതു നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചുകയറി. ഇരുവരുടെയും മരണകാരണമായത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവോ കുത്തോ ആണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന ഷഹിനാണ് ആക്രമണ വിവരം സുഹൃത്തുക്കളെ അറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ഡി.വൈ.എഫ്.െഎ പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നങ്ങളും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുത്തിക്കാവിന് സമീപത്തെ ഫാംഹൗസിൽ ഗൂഢാലോചന നടന്നതായും റിപ്പോർട്ടിലുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷം മിഥിലാജിെൻറ മൃതദേഹം വെമ്പായം ജമാഅത്ത് ഖബര്‍സ്ഥാനിലും ഹഖ് മുഹമ്മദിെൻറ മൃതദേഹം പേരുമല ജമാഅത്ത് ഖബർസ്ഥാനിലും ഖബറടക്കി. മന്ത്രിമാരും നേതാക്കളുമടക്കം നിരവധിപേർ അേന്ത്യാപചാരമർപ്പിക്കാനെത്തി. നസീഹയാണ് മിഥിലാജിെൻറ ഭാര്യ. മുഹമ്മദ് ഇഹ്സാന്‍, മുഹമ്മദ് ഇര്ഫാന് മക്കള്‍. നജ്ലയാണ് ഹഖ് മുഹമ്മദിെൻറ ഭാര്യ. അയ്റാ ദെനീല (ഒന്നര വയസ്സ്) മകളാണ്.