കൊല്ലം: കൊലപാതക രാഷ്ട്രീയം കോൺഗ്രസിന് വശമില്ലെന്നും വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികളെ രക്ഷിക്കാൻ കോൺഗ്രസ് ഇല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജില്ലയിലുടനീളം പാർട്ടി ഓഫിസുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ചിന്നക്കടയിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
150ൽപരം ഓഫിസുകൾ തകർക്കുകയും നൂറുകണക്കിന് കൊടിമരങ്ങൾ നശിപ്പിക്കുകയും ചെയ്ത സി.പി.എമ്മിന് കാലം കനത്തമറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പാർട്ടി ഓഫിസുകൾക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന ഉപവാസസമരം
വൈകീട്ട് അഞ്ചിന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. േപ്രമചന്ദ്രൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെ.പി.സി.സി ഭാരവാഹികളായ ഡോ. ശൂരനാട് രാജശേഖരൻ, എഴുകോൺ നാരായണൻ, എ. ഷാനവാസ്ഖാൻ, ജി. രതികുമാർ, പി. രാജേന്ദ്രപ്രസാദ്, കെ.സി. രാജൻ, ഡോ. ജി. പ്രതാപവർമതമ്പാൻ എന്നിവർ സംസാരിച്ചു.