തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ സി.സി.ടി.വി ദൃശ്യങ്ങൾ 'മീഡിയ വൺ' ചാനൽ പുറത്ത് വിട്ടു. ഡി.വൈ.എഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിദിലാജ് എന്നിവരെ വെട്ടുന്ന ദൃശ്യങ്ങളിൽ പരസ്പരം െവട്ടുന്നതും കാണാം.
വെഞ്ഞാറമൂട് തേമ്പാംമൂട് കവലയിൽ ഞായറാഴ്ച രാത്രി 11.10ഓടെയാണ് സംഭവം. സമീപത്തെ സ്ഥാപനത്തിലുള്ള സി.സി.ടി.വിയിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെടുത്തത്. രാത്രി 10.54ന് തന്നെ അക്രമിസംഘം സ്ഥലത്ത് തമ്പടിക്കുന്നുണ്ട്. വണ്ടിയിൽ വാളുകളുമായാണ് ഇവർ വന്നത്. മൂന്നുംകൂടിയ കവലയിൽ വിവിധ ഭാഗങ്ങളിൽനിന്നാണ് അക്രമികൾ എത്തിയത്. സംഭവം ആസൂത്രിതമാണെന്ന് ഇത് സൂചന നൽകുന്നു.
11.10ഓടെ ഹഖ് മുഹമ്മദ്, മിദിലാജ്, ഷഹീൻ എന്നിവർ ഒരുബൈക്കിൽ ഇവിടെയെത്തി. ഇവർ കവലയിൽ ഒന്ന് കറങ്ങിയ ശേഷം ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഷഹീൻ ഓടി രക്ഷപ്പെടുന്നതും കാണാം. തുടർന്നാണ് വാളുപയോഗിച്ച് വെട്ടുന്നത്. ഇരുകൂട്ടരും പരസ്പരം വെട്ടുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. വാൾ ഹഖിെൻറയും മിദ്ലാജിെൻറയും കൈവശം ഉണ്ടായിരുന്നതാണോ അക്രമിസംഘത്തിൽനിന്ന് കൈവശപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 15 മിനിട്ടോളം നീണ്ടുനിന്ന അക്രമത്തിലാണ് ഇരുവരും കൊല്ലപ്പെടുന്നത്.
മൊത്തം ആറുപേരാണ് കൃത്യത്തിൽ പങ്കെടുത്തത്. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുക്കും.