വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ട് പ്രതികൾ മെറ്റാരു കൊലക്കേസിൽ കുറ്റക്കാർ
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ രണ്ട് പ്രതികളെ മറ്റൊരു കൊലക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.െഎ പ്രവർത്തകരായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ രണ്ടും മൂന്നും പ്രതികളായ ഉണ്ണി എന്ന ബിജു, സനൽ എന്ന സനൽ സിങ് എന്നിവരെയാണ് സുഹൃത്തും അയൽവാസിയുമായ മാണിക്കൽ ചന്തവിള പുത്തൻവീട്ടിൽ സജീവിനെ (23)കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം അഡീഷനൽ ജില്ല കോടതി ജഡ്ജി ഡി.കെ. ഡെന്നി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
2008 ജനുവരി 13 നാണ് കേസിനാസ്പദമായ സംഭവം. ഉണ്ണിയുടെയും സനലിെൻറയും ബന്ധുവായ പെൺകുട്ടി ഇഷ്ടപ്പെട്ട ചെറുപ്പക്കാരനോടൊപ്പം പോയതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.