Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഉമ്മ മരിച്ചെന്നാണ്...

'ഉമ്മ മരിച്ചെന്നാണ് കരുതിയത്, ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടും'; ജയിൽ ഉദ്യോഗസ്ഥരോട് അഫാൻ

text_fields
bookmark_border
ഉമ്മ മരിച്ചെന്നാണ് കരുതിയത്, ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടും; ജയിൽ ഉദ്യോഗസ്ഥരോട് അഫാൻ
cancel

തിരുവനന്തപുരം: മാതാവ് മരിച്ചെന്ന്​ കരുതിയാണ്​ മറ്റുള്ളവരെയെല്ലാം കൊലപ്പെടുത്താൻ ഉറപ്പിച്ചതെന്ന്​ ​വെഞ്ഞാറമൂട്​ കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ. ‘‘ഉമ്മ മരിച്ചില്ലെന്നത്​ അറിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുമ്പാണ്​ ഇക്കാര്യം അറിഞ്ഞത്​. താനും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും’’ അഫാൻ വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരോടാണ്​ അഫാൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്​. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിന്ന്​ അഫാനെ ജയിലിലേക്ക്​ മാറ്റിയത്​ കഴിഞ്ഞ ദിവസമാണ്​. ജയിൽപ്രവേശനത്തിന്​ മുന്നോടിയായി പ്രതിയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള ആശയവിനിമയത്തിനിടെയാണ്​ വെളിപ്പെടുത്തലുകൾക്ക്​ അഫാൻ തയാറായത്​.

‘‘ജീവിതത്തില്‍ ഏറ്റവും ഇഷ്ടം ഉമ്മയോടും അനുജനോടും പെൺസുഹൃത്തിനോടുമായിരുന്നു. കടം കൈയിലൊതുങ്ങാതെ വന്നതോടെ, കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു. കൂട്ട ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ, മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിച്ചു​. വായ്​പയുടെ പലിശ ബാധ്യത മാത്രം ദിവസവും 10,000 രൂപയോളം വന്നിരുന്നു. ഉമ്മയും അനുജനും സുഹൃത്തുമി​ല്ലാ​തെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കടബാധ്യതയുടെ പേരിൽ കുടുംബത്തിലെ പലരും തങ്ങളെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്​തു. ഇതുമൂലം അവരോടെല്ലാം വൈരാഗ്യമുണ്ടായിരുന്നു’’-അഫാൻ വ്യക്തമാക്കി.

പ്രതി വല്ലാതെ അസ്വസ്ഥനാണെന്നും മറ്റൊരു മാനസിക നിലയിലാണുള്ളതെന്നുമാണ്​ ജയിലുദ്യോഗസ്ഥർ പറയുന്നത്. നിലവിൽ കനത്ത സുരക്ഷയിലാണ്​ അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്​. സെല്ലിന്​ പുറത്ത്​ മൂന്ന്​ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്​. ബ്ലോക്കിൽ സി.സി.ടി.വി നിരീക്ഷണവുമുണ്ട്​.

ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, രക്തത്തിലെ പ്ലേറ്റ്​ലെറ്റുകളുടെ എണ്ണം കുറഞ്ഞത് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിയില്ല. ചൊവ്വാഴ്ച ഉച്ചയോടെ, അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ, ഉച്ചക്ക്​ രണ്ടിന്​ ജയില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയും ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsVenjaramoodu Mass MurderAfan
News Summary - Venjaramoodu Mass Murder
Next Story