വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനാവശ്യമായ വോട്ടിങ് യന്ത്രങ്ങളുടെ അന്തിമഘട്ട പരിശോധന തുടങ്ങി. കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ ഗോഡൗണിന് സമീപം പ്രത്യേകം തയാറാക്കിയ പവലിയനിൽ ജില്ല കലക്ടറും വരണാധികാരിയുമായ അമിത് മീണയുടെ നേതൃത്വത്തിലാണ് പരിശോധന. തെരെഞ്ഞടുപ്പ് ആവശ്യത്തിലേക്ക് 400 ബാലറ്റ് യൂനിറ്റുകളുടെയും ഇത്രയും കൺേട്രാൾ യൂനിറ്റുകളുടെയും പരിശോധന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
അടുത്ത ദിവസം എത്തിച്ച 50 വി.വി പാറ്റ് യന്ത്രങ്ങളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പിനും അനുബന്ധ പ്രചാരണ പരിപാടികൾക്കും മറ്റുമായി മണ്ഡലത്തിൽ ഏകദേശം 230 യന്ത്രങ്ങളേ ആവശ്യമുള്ളൂ. ഹൈദരാബാദിലെ ഇലക്േട്രാണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മൂന്ന് എൻജിനീയർമാർ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. പരമാവധി മൂന്ന് ദിവസംകൊണ്ട് നടപടികൾ പൂർത്തിയാക്കി യന്ത്രങ്ങൾ തെരഞ്ഞെടുപ്പിന് സജ്ജമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.