Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി വേങ്ങര ഉപതെരഞ്ഞെടുപ്പ്

text_fields
bookmark_border
  • കുഞ്ഞാലിക്കുട്ടിക്ക്​ കൂടുതൽ ഭൂരിപക്ഷം വേങ്ങരയിലായതിനാൽ ഭീഷണിയില്ല
ഇനി വേങ്ങര ഉപതെരഞ്ഞെടുപ്പ്
cancel

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വേങ്ങര നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തുവരവെ ഒഴിവുകൾ നികത്തേണ്ടതിനാൽ അധികം വൈകാതെ വേങ്ങരക്കാർ ബൂത്തിലേക്ക് പോകേണ്ടിവരും. കുഞ്ഞാലിക്കുട്ടി താമസിയാതെ നിയമസഭാംഗത്വം രാജിവെക്കും. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിന് ഒരു ഭീഷണിയുമില്ലാത്ത മണ്ഡലമാണിത്. തിങ്കളാഴ്ച ഫലം പുറത്തുവന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത് വേങ്ങരയിൽ നിന്നാണ്. 40,529 വോട്ടിനാണ് വേങ്ങരക്കാർ തങ്ങളുടെ എം.എൽ.എയെ എം.പിയാക്കിയിരിക്കുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 38,057 ആയിരുന്നു ഭൂരിപക്ഷം. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിന് 42,632 വോട്ടി​െൻറ ലീഡും ലഭിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vengara election
Next Story