അന്തിമപട്ടികയിൽ 1.7 ലക്ഷം വോട്ടർമാർ
text_fieldsമലപ്പുറം: 1,70,006 വോട്ടർമാർ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിധി നിർണയിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അന്തിമ വോട്ടർപട്ടികയിലെ കണക്കാണിത്. വേങ്ങരയാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഉൾക്കൊള്ളുന്ന പഞ്ചായത്ത്. 35,423 വോട്ടർമാരാണ് ഇവിടെയുള്ളത്.
1685 പേർ അന്തിമപട്ടികയിൽ പുതുതായി എത്തി. അവസാനം നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിനേക്കാൾ 1531 വോട്ടർമാർ മണ്ഡലത്തിൽ വർധിച്ചു. 87,748 പുരുഷന്മാരും 82,258 സ്ത്രീകളുമാണുള്ളത്. 178 പ്രവാസിവോട്ടർമാരുണ്ട്. ഇതിൽ ഒമ്പത് സ്ത്രീകളുണ്ട്. 148 ബൂത്തുകളുണ്ടെങ്കിലും 17 ബൂത്തുകളിൽ 1350 വോട്ടർമാരിൽ കൂടുതലുള്ളതിനാൽ ഇവിടെയെല്ലാം അധികബൂത്തുകൾ ഒരുക്കേണ്ടി വരും.
അങ്ങനെയെങ്കിൽ ആകെ 165 ബൂത്തുണ്ടാകും. ഇവയിലെല്ലാം വിവിപാറ്റ് ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിട്ടുണ്ട്.
വേങ്ങരക്ക് പുറമെ എ.ആർ നഗർ, കണ്ണമംഗലം, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളാണ് മണ്ഡലത്തിലുൾപ്പെടുന്നത്. സെപ്റ്റംബർ 12 വരെയാണ് പേര് ചേർക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
