സ്ഥാനാർഥിത്വം: ആശയക്കുഴപ്പമല്ല ആശയവിനിമയമാണുണ്ടായത് –ഖാദർ
text_fieldsമലപ്പുറം: ആര് സ്ഥാനാർഥിയാവണമെന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക ആശയ വിനിമയങ്ങളാണ് നടന്നതെന്നും കെ.എൻ.എ. ഖാദർ. തെരഞ്ഞെടുപ്പ് ജയം മുന്നണിയുടെ പ്രതിച്ഛായ വർധിപ്പിക്കും. അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. വ്യക്തിപരമായ വെല്ലുവിളികളൊന്നും ഇല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പാർട്ടിയുടെയും മുന്നണിയുടെയും വെല്ലുവിളികൾ തേൻറത് കൂടിയാണ്. മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നതിനാൽ ഭൂരിപക്ഷത്തിെൻറ പ്രശ്നം ഉദിക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ കാര്യമാക്കുന്നില്ലെന്നും ഖാദർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
