അഡ്വ. പി.പി. ബഷീർ വേങ്ങരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി
text_fieldsമലപ്പുറം: അഡ്വ. പി.പി. ബഷീറിനെ വേങ്ങരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിനുശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചയാളാണ് പി.പി. ബഷീർ. ഇദ്ദേഹം സ്ഥാനാർത്ഥി സ്ഥാനത്തുണ്ടാകുമെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുത്ത ജില്ലതല നേതൃയോഗത്തിലാണ് ഇക്കാര്യം ധാരണയായത്. സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗമായ പി.പി. ബഷീർ 2016ലെ തെരഞ്ഞെടുപ്പിലാണ് വേങ്ങരയിൽ ഇടത് സ്ഥാനാർഥിയായത്. അന്ന് 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.
െപാതുസ്വതന്ത്രനെ രംഗത്തിറക്കാൻ സി.പി.എം നേതൃത്വം അന്വേഷണം നടത്തിയെങ്കിലും യോജിച്ചയാളെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ പാർട്ടി സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കാൻ ധാരണയാവുകയായിരുന്നു. മണ്ഡലത്തിന് ചിരപരിചിതനെന്നതും ബഷീറിന് അനുകൂല ഘടകമാണ്. ശനിയാഴ്ച രാവിലെ കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിലാണ് ജില്ല സെക്രേട്ടറിയറ്റ് യോഗവും തുടർന്ന് ജില്ല കമ്മിറ്റിയും ചേർന്നത്. വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയംഗങ്ങളെ യോഗത്തിലേക്ക് വിളിപ്പിച്ചു. ഇൗ യോഗത്തിലാണ് തീരുമാനമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
