Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാ​തി​വ​ഴി​യി​ൽ...

പാ​തി​വ​ഴി​യി​ൽ  വേ​ണാ​ട്  യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു

text_fields
bookmark_border
venad.
cancel

കൊ​​ച്ചി: തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഷൊ​​ർ​​ണൂ​​ർ വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് പാ​​തി​​വ​​ഴി​​യി​​ൽ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ച്ചും പു​​തു​​മ സൃ​​ഷ്​​​ടി​​ച്ചു. ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ ന​​വീ​​ക​​രി​​ച്ച് ​സ​​ർ​​വി​​സ് ആ​​രം​​ഭി​​ച്ച ട്രെ​​യി​​ൻ തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ ക​​ല്ലു​​ക​​ടി​​യാ​​യി . വ്യാ​​ഴാ​​ഴ്ച  ര​​ണ്ട​​ര മ​​ണി​​ക്കൂ​​റോ​​ളം വൈ​​കി 12.45ന് ​​എ​​റ​​ണാ​​കു​​ള​െ​​ത്ത​​ത്തി​​യ ട്രെ​​യി​​ൻ ഇ​​വി​​ടെ യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത് നൂ​​റു​​ക​​ണ​​ക്കി​​ന് യാ​​ത്ര​​ക്കാ​​രെ വ​​ല​​ച്ചു.

അ​​ഞ്ച് മ​​ണി​​ക്ക് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്ന് യാ​​ത്ര ആ​​രം​​ഭി​േ​​ക്ക​​ണ്ട വേ​​ണാ​​ട് എ​​ക്സ്പ്ര​​സ് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ വൈ​​കി​​യാ​​ണ് സ​​ർ​​വി​​സ് തു​​ട​​ങ്ങി​​യ​​ത്. രാ​​വി​​ലെ 8.20ന് ​​കോ​​ട്ട​​യ​​ത്ത് എ​​ത്തു​​ന്ന ട്രെ​​യി​​ൻ വ്യാ​​ഴാ​​ഴ്ച എ​​ത്തി​​യ​​ത് 11നാ​​ണ്. ഇ​​ത്ര​​യും വൈ​​കി സ​​ർ​​വി​​സ് ആ​​രം​​ഭി​​ച്ചി​​ട്ടും ച​​ങ്ങ​​നാ​​ശ്ശേ​​രി മു​​ത​​ൽ വി​​വി​​ധ സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ ക്രോ​​സി​​ങ്ങി​​ന്​ മ​​ണി​​ക്കൂ​​റു​​ക​​ൾ ത​​ട​​ഞ്ഞി​​ട്ടു. ച​​ങ്ങ​​നാ​​ശ്ശേ​​രി​​യി​​ൽ ഐ​​ല​​ൻ​​ഡ് എ​​ക്സ്പ്ര​​സ്, ചി​​ങ്ങ​​വ​​ന​​ത്ത് ഗു​​രു​​വാ​​യൂ​​ർ--​​എ​​ട​​മ​​ൺ ഫാ​​സ്​​​റ്റ് പാ​​സ​​ഞ്ച​​ർ, കോ​​ട്ട​​യ​​ത്ത് ജ​​ന​​ശ​​താ​​ബ്​​​ദി എ​​ന്നി​​വ​​ക്ക് വേ​​ണ്ടി​​യും ട്രെ​​യി​​ൻ പി​​ടി​​ച്ചി​​ട്ടു. തു​​ട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര​​ട​​ക്ക​​മു​​ള്ള സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ലും ഇ​​ത് തു​​ട​​ർ​​ന്നു.

ബു​​ധ​​നാ​​ഴ്ച വൈ​​കീ​​ട്ട് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്താ​​ൻ താ​​മ​​സി​​ച്ച​​താ​​ണ് വ്യാ​​ഴാ​​ഴ്ച വൈ​​കി​​യ​​തി​​ന് കാ​​ര​​ണ​​മെ​​ന്ന് റെ​​യി​​ൽ​േ​​വ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. രാ​​ത്രി 10.30ന് ​​എ​​ത്തേ​​ണ്ട ട്രെ​​യി​​ൻ വൈ​​കി 11.30നാ​​ണ് എ​​ത്തി​​യ​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvenad expressmalayalam newsTravel end issue
News Summary - Venad express travel ends-Kerala news
Next Story