വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടിന് തീപിടിച്ചു; യാത്രികർ കായലിൽ ചാടി രക്ഷപ്പെട്ടു
text_fieldsമുഹമ്മ/കോട്ടയം: വേമ്പനാട്ടുകായലിൽ പാതിരാമണൽ ദ്വീപിന് സമീപം ഹൗസ്ബോട്ടിന് തീപി ടിച്ചു. യാത്രക്കാരും ജീവനക്കാരും ഉൾെപ്പടെ ബോട്ടിലുണ്ടായിരുന്ന 16 പേരും പരിക്കില്ലാ തെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 1.15ഓടെയായിരുന്നു അപകടം. കുമരകം കവണാറ്റിൻകരയി ൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് അഗ്നിക്കിരയായത്.
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ആറ് സ്ത്രീകളും മൂന്ന് കുട്ടികളുമുൾപ്പെടുന്ന സംഘമാണ് അപകടത്തിൽപെട്ടത്. മട്ടന്നൂർ നഗരസഭ ഐഷാസിൽ മുഹമ്മദ് ഫസൽ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റിഷിദ് (25), സാനിയ (20), നിഷുവ (21), അൽഷീറ (23), നൂർജഹാൻ (28), ഇസാൻ (ആറ്), ഇസാഖ് (മൂന്ന്), ഇസാം മറിയം (ആറ് മാസം) എന്നിവരായിരുന്നു യാത്രക്കാർ. കുമരകം സ്വദേശികളായ സജി, പ്രസന്നൻ, കണ്ണൻ എന്നിവരായിരുന്നു ഹൗസ്ബോട്ടിലെ ജീവനക്കാർ. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്.
തീ പിടിച്ചതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും കായലിലേക്ക് ചാടുകയായിരുന്നു. ഇവരിൽ ഒരാളുടെ കൈയിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. കായലിൽ ഈ ഭാഗത്ത് അഞ്ചടി മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു എന്നത് തുണയായി. ജലഗതാഗത വകുപ്പിെൻറ മുഹമ്മ ബോട്ടുജെട്ടിക്ക് സമീപമായിരുന്നു അപകടം എന്നതും രക്ഷാപ്രവർത്തനം എളുപ്പമാക്കി. എസ് 54 എന്ന യാത്രാബോട്ട് അപകട സ്ഥലത്തെത്തിയാണ് കായലിൽ ചാടിയവരെ കരക്ക് എത്തിച്ചത്. ഹൗസ് ബോട്ടിലെ ജീവനക്കാരെ ചെറുവള്ളങ്ങളിൽ എത്തിയവരും കരയിലെത്തിച്ചു. തീ പടരുന്നത് കണ്ട് സ്ഥലത്തെത്തിയ സ്പീഡ് ബോട്ടിലേക്ക് യാത്രക്കാരെ കയറ്റുന്നതിനിടയിലും അപകടമുണ്ടായി. രക്ഷാപ്രവർത്തനത്തിനിടെ സ്പീഡ് ബോട്ട് മറിയുകയായിരുന്നു. ഈ സമയം സംഘത്തിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടി വെള്ളത്തിൽ വീണു. പിന്നീട് എല്ലാവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കായലിൽ ഒഴുകിനടന്ന ഹൗസ്ബോട്ട് ദ്വീപിന് സമീപമുള്ള കുറ്റികളിൽ തട്ടി നിന്നതിനാൽ ദ്വീപിലേക്ക് തീ പടർന്നില്ല. അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നത്. അമ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
