സമ്മാനമായി ലഭിച്ച ടി.വി ഒാൺലൈൻ പഠനത്തിനു നൽകി ആറാംക്ലാസ് വിദ്യാർഥി
text_fieldsവെള്ളിമാട്കുന്ന്: നറുക്കെടുപ്പിലൂടെ സമ്മാനം കിട്ടിയ ടി.വി വിദ്യാർഥി സഹോദരങ്ങൾക്ക് നൽകി ആറാം ക്ലാസ് വിദ്യാർഥി. ഒാൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടിയിലെ ഹയ നൗബ, മുഹമ്മദ് സയാൻ സഹോദരങ്ങൾക്കാണ് ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിലിെൻറ മകൻ മുഷ്തഖിം സമ്മാനം ലഭിച്ച ടി.വി നൽകിയത്. സൂപ്പർമാർക്കറ്റിൽനിന്ന് നറുക്കെടുപ്പിലൂടെ മുഷ്തഖിമിന് ലഭിച്ചായിരുന്നു ടി.വി.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പത്തു കുടുംബങ്ങൾക്ക് മൂഴിക്കൽ മുസ്ലിം ലീഗ് കമ്മിറ്റി ടി.വി നൽകുന്ന വിവരം അറിഞ്ഞതോടെ സംഘാടകരുമായി ബന്ധപ്പെടാൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു. ടി.വി ൈകമാറുന്നതിന് മുഷ്തഖിമിനെ ക്ഷണിച്ചെങ്കിലും പിതാവിനെ ചുമതലപ്പെടുത്തി.
മുസ്ലിം ലീഗ് ശാഖ പ്രസിഡൻറ് വി.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. ഒ.അസീബ്, കെ.പി. മൊയ്തീൻ, പി.യൂനുസ്, കെ.െക. അഷ്റഫ്, എ.പി. നിയാസ്, മുബഷീർ, സഫ്വാൻ എന്നിവർ സംബന്ധിച്ചു. കെ. അബ്ദുൽ നാസർ സ്വാഗതവും സി.കെ. അഹമ്മദ്കോയ നന്ദിയും പറഞ്ഞു.
