Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണീരിൽ കരിഞ്ഞ്...

കണ്ണീരിൽ കരിഞ്ഞ് വെള്ളില

text_fields
bookmark_border
കണ്ണീരിൽ കരിഞ്ഞ് വെള്ളില
cancel

മ​ങ്ക​ട (മ​ല​പ്പു​റം): അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ പ്രി​യ​പ്പെ​ട്ട കു​ഞ്ഞ​നു​ജ​ന്മാ​ർ​ക്ക് ച​ങ്കു​പൊ​ട്ടി യാ​ത്രാ​മൊ​ഴി ന​ൽ​കി വെ​ള്ളി​ല ഗ്രാ​മം. വെ​ള്ളി​ല കു​ര​ങ്ങ​ൻ​ചോ​ല വ്യൂ ​പോ​യ​ന്റി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ​യു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ മ​രി​ച്ച വെ​ള്ളി​ല മ​ല ഗ്രാ​മ​ത്തി​ലെ മു​ഹ​മ്മ​ദ് സി​യാ​ദ്, ഫ​ഹ​ദ്, ബ​ഹാ​സ്, റ​ഹീ​സ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കി​യ​ത്.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11.20നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​ല കോ​ഴി​ക്കോ​ട്ടു​പ​റ​മ്പ് ട​സ്ക​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ച​ത്. 10ന് ​മു​മ്പ് ത​ന്നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യ ജ​നാ​വ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 11ഓ​ടെ ഓ​ഡി​റ്റോ​റി​യ​വും പ​രി​സ​ര​വും ജ​ന​ങ്ങ​ളെ കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. പ്രി​യ​പ്പെ​ട്ട​വ​രെ അ​വ​സാ​ന നോ​ക്ക് കാ​ണാ​നെ​ത്തി​യ​വ​രു​ടെ നി​ര ഓ​ഡി​റ്റോ​റി​യം പ​രി​സ​രം ക​വി​ഞ്ഞ് റോ​ഡി​ലേ​ക്ക് നീ​ണ്ടു. പൊ​ലീ​സും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ബ​ന്ധു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും കൂ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും സ​ങ്ക​ടം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ പൊ​ട്ടി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു.

ഉ​ച്ച​ക്ക് 12ഓ​ടെ ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രം. അ​പ്പോ​ഴും മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണാ​നെ​ത്തി​യ​വ​രു​ടെ നീ​ണ്ട നി​ര പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 12.30ന് ​ശേ​ഷം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും മ​യ്യി​ത്ത് ന​മ​സ്കാ​രം ന​ട​ന്നു. ഒ​രു മ​ണി​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക്. ഉ​റ്റ​വ​രു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​ക്ക് ശേ​ഷം വെ​ള്ളി​ല മ​ല ജു​മാ​മ​സ്ജി​ദി​ലേ​ക്ക്. വൈ​കീ​ട്ട് മൂ​ന്നോ​ടെ റ​ഹ്മാ​നി​യ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ അ​ടു​ത്ത​ടു​ത്താ​യി ഒ​രു​ക്കി​യ ഖ​ബ​റു​ക​ളി​ലേ​ക്ക്.

എം.​പി​മാ​രാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ്, എം.​എ​ൽ.​എ​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, മ​ഞ്ഞ​ളാം​കു​ഴി അ​ലി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, ന​ജീ​ബ് കാ​ന്ത​പു​രം, നി​യു​ക്ത എം.​എ​ൽ.​എ വി.​എ​സ്. ജോ​യ് തു​ട​ങ്ങി​യ​വ​ർ ട​സ്ക​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Condolencevellilatragic
News Summary - Vellila in tears; A village mourns the tragic loss
Next Story