'അവൻ ജയിലിൽ നിന്നിറങ്ങിയാൽ എന്നെയും കൊല്ലും, എപ്പോഴും കതകടച്ചിരിക്കും, 'ഓം' പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം മാത്രം കേൾക്കാം'; നിർണായക വെളിപ്പെടുത്തലുമായി പ്രതിയുടെ അമ്മ
text_fieldsതിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗുരുതര വെളിപ്പെടുത്തലുമായി പ്രതിയുടെ അമ്മ സുഷമ.
അവൻ പുറത്തിറങ്ങിയാൽ തന്നെയും കൊല്ലുമെന്നും കഴിഞ്ഞ ഏഴുവർഷമായി താനും ഭർത്താവും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും സുഷമ പറയുന്നു.
ചൈനയിൽ മെഡിസിന് പഠിച്ചിരുന്ന പ്രജിൻ കോവിഡ് കാലത്താണ് നാട്ടിലെത്തുന്നത്. തുടർന്ന് കൊച്ചിയിൽ സിനിമ പഠനത്തിന് പോയിരുന്നു. അതിന് ശേഷമാണ് മകന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്ന് അമ്മ സുഷമ പറയുന്നു.
വീട്ടിലെത്തിയാൽ മുറിയിൽ കതകടച്ചിരിക്കും. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. മുറിയിൽ നിന്നും 'ഓം' പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേൾക്കുമായിരുന്നു. ബ്ലാക് മാജിക്കാണെന്നാണ് ഇപ്പോൾ അറിയുന്നത്. പുറത്തുപോകുമ്പോൾ മുറി പൂട്ടിയിട്ടേ പോകൂ. അതിനകത്ത് കടക്കാൻ ശ്രമിച്ചാൽ ഭീഷണിയായിരിക്കും. മകൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തന്നെ കൊല്ലുമെന്നും സുഷമ പറയുന്നു.
ഈ മാസം അഞ്ചിനാണ് വെള്ളറട കിളിയൂർ സ്വദേശി ജോസ് ( 70) മകന്റെ വെട്ടേറ്റ് മരിച്ചത്. തുടർന്ന് പ്രജിൻ (28) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രതി നൽകിയിരുന്ന മൊഴി.
അമ്മയെയും അച്ഛനെയും സ്ഥിരമായി ഇയാള്‍ മര്‍ദിക്കുമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജിന്‍ പറയുന്നുവെങ്കിലും വീട്ടില്‍ വഴക്കുണ്ടായിട്ടില്ലെന്നാണ് മാതാവ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

