'വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ പിൻവലിക്കണം, എത്ര പണം കൊടുത്തെന്ന് പറയണം...' എസ്.എൻ.ഡി.പി സംരക്ഷണ സമിതി
text_fieldsകൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൻ പിൻവലിക്കണമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 124 തട്ടിപ്പു കേസുകളിൽ വെള്ളാപ്പള്ളി പ്രതിയാണ്. പത്മ പരസ്ക്കാരങ്ങളെ അവഹേളിച്ചുകൊണ്ട് ഇദ്ദേഹം സംസാരിച്ചിരുന്നു. അതിനാൽ വെള്ളാപ്പള്ളിക്ക് നൽകിയ പത്മഭൂഷൻ പിൻവലിക്കണമെന്നാണ് ആവശ്യം.
വെള്ളാപ്പള്ളിയുടെ പുരസ്കാരം പിന്‍വലിക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി അംഗങ്ങൾ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആരാണ് വെള്ളാപ്പള്ളിയെ പുരസ്കാരത്തിന് ശിപാർശ ചെയ്തതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും എസ്.എൻ.ഡി.പി സംരക്ഷണ സമിതി അംഗങ്ങള്‍ ചോദിച്ചു. അവാര്‍ഡിന് വേണ്ടി എത്ര പണം കൊടുത്തുകൊണ്ട് രാജ്യത്തെ അപമാനിച്ചു. എനിക്ക് തന്നാല്‍ വാങ്ങില്ലെന്ന് പറഞ്ഞയാളാണ് വെള്ളാപ്പള്ളി.
പത്മ അവാര്‍ഡിനെയും അതുവഴി രാജ്യത്തെയും അപമാനിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിന് പകരം അതേ അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി രാജ്യത്തെയും പുരസ്കാരത്തെയും അപമാനിച്ചുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
അതേസമയം, പത്മഭൂഷൻ അവാർഡ് കിട്ടിയത് സമുദായത്തിനാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണം. 'മമ്മൂട്ടിക്കും തനിക്കും പുരസ്കാരം ലഭിച്ചു. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാടവത്തിനുള്ള അംഗീകാരവും തനിക്ക് കിട്ടിയത് സംഘടനാ പ്രവർത്തനവും ക്ഷേമപ്രവർത്തനവും കണക്കിലെടുത്തുമാണെന്ന് അദ്ദേഹം പറഞ്ഞു, വിവാദം എന്നും ഉണ്ടാകും. പക്ഷെ അവസാനം അത് പൂമാലയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

