Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹേശ​െൻറ മരണം:...

മഹേശ​െൻറ മരണം: വെള്ളാപ്പള്ളി ചുമതലയിൽനിന്ന് മാറണം –ശ്രീനാരായണ സേവാസംഘം

text_fields
bookmark_border
മഹേശ​െൻറ മരണം: വെള്ളാപ്പള്ളി ചുമതലയിൽനിന്ന് മാറണം –ശ്രീനാരായണ സേവാസംഘം
cancel

കൊ​ച്ചി: എ​സ്.​എ​ൻ.​ഡി.​പി നേ​താ​വ് കെ.​കെ. മ​ഹേ​ശ​​​െൻറ ദു​രൂ​ഹ​മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കാ​ൻ എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​​​െൻറ​യും എ​സ്.​എ​ൻ ട്ര​സ്​​റ്റി​​​െൻറ​യും കാ​ര്യ​ദ​ർ​ശി സ്ഥാ​ന​ത്തു​നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് പ്ര​ഫ.​എം.​കെ. സാ​നു​വും ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

മ​ഹേ​ശ​​​െൻറ ക​ത്തു​ക​ളി​ലൂ​ടെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ൽ​ക്കു​ന്ന വെ​ള്ളാ​പ്പ​ള്ളി ത​ൽ​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണം സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രാ​ൻ പ്ര​തി​ബ​ന്ധ​മാ​കും. മാ​റി​നി​ൽ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സ്ഥാ​ന​ത്തു​നി​ന്ന് സ​ർ​ക്കാ​ർ നീ​ക്കി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം കൊ​ണ്ടു​വ​ര​ണം. 

മ​ഹേ​ശ​​​െൻറ ക​ത്തി​ലെ 15ാം പേ​ജി​ൽ അ​ന​ധി​കൃ​ത വ​യ​ർ​ലെ​സ് സെ​റ്റ്​ ശ​വ​പ്പെ​ട്ടി മൂ​ടു​ന്ന​തു​പോ​ലെ കു​ഴി​ച്ചി​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ട്. ഇ​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ര​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ എം.​കെ. സാ​നു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സേ​വാ​സം​ഘം പ്ര​സി​ഡ​ൻ​റ് അ​ഡ്വ.​എ​ൻ.​ഡി. പ്രേ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​രാ​ജ​ൻ, അ​ഡ്വ.​പി.​എം. മ​ധു, സി.​പി. മ​ണി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappallyalappuzha
News Summary - vellappally should move out -sri narayana seva sangam
Next Story